കോൺഗ്രസ് സ്ഥാപക ദിനാഘോഷം
text_fieldsഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന കോൺഗ്രസ് ജന്മദിനാഘോഷം
ഒമാൻ: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് 138ാം ജന്മദിനം ആഘോഷിച്ചു. കോൺഗ്രസിന്റെ പ്രധാന്യം രാജ്യം മനസ്സിലാക്കിയ വർത്തമാന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയ പ്രസിഡന്റ് സജി ഔസേപ്പ് പറഞ്ഞു.
പ്രവർത്തകർ കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ, സലിം മുത്തുവമ്മേൽ, മാത്യു മെഴുവേലി, റെജി പുനലൂർ, മമ്മുട്ടി ഇടക്കുന്നം, മറിയാമ്മ തോമസ്, ബീന രാധാകൃഷ്ണൻ, മുംതാസ് ഇബ്രാഹിം, ഫാത്തിമ മൊയ്തു എന്നിവർ സംസാരിച്ചു.
തോമസ് മാത്യു, കിഫിൽ, റിലിൻ മാത്യു, സിറാജ്, ഗോപി, രാജീവ്, മനോജ് മാത്യു, വിമൽ കുമാർ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ ദേശീയ ഉദ്ഗ്രഥന പ്രതിജ്ഞയും എടുത്തു. ബിനിഷ് മുരളി സ്വാഗതവും റിസ്വിൻ ഹനീഫ നന്ദിയും പറഞ്ഞു. എല്ലാ റീജനൽ കമ്മിറ്റിയിലും ഏരിയ, യൂനിറ്റ് കമ്മിറ്റിയിലും ജന്മദിനാഘോഷ പരിപാടികൾ നടത്തിയതായി ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ അറിയിച്ചു.
മസ്കത്ത്: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 138ാം സ്ഥാപകദിനം മസ്കത്തിലെ ഒ.െഎ.സി.സി (എസ്) ആഘോഷിച്ചു. ദേശീയ പ്രസിഡന്റ് അനീഷ് കടവിൽ, സെക്രട്ടറി ജിജോ കടന്തോട്ടിൽ, ട്രഷറർ സതീഷ് കണ്ണൂർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.
വർഗീയ ഫാഷിസ്റ്റ് ശക്തികളെ ഇന്ത്യയിൽനിന്ന് തുരത്തേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച അനീഷ് കടവിൽ പറഞ്ഞു. ഹംസ അത്തോളി, മോഹൻകുമാർ, നിതീഷ് മാണി, എ.എം. ഷെരീഫ്, ബാബു ചിറ്റിലപ്പിള്ളി, പ്രിറ്റോ സാമുവൽ, അജീഷ് സാംബശിവൻ, മനോഹരൻ കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒ.ഐ.സി.സി (എസ്) ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് സ്ഥാപക ദിനാഘോഷം

