വിമാന അപകടത്തിൽ അനുശോചിച്ചു
text_fieldsകെ.എം.സി.സി സലാല
മസ്കത്ത്: അഹ്മദാബാദിലെ വിമാന ദുരന്തം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.എം.സി.സി സലാല പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി പറഞ്ഞു.
സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തിൽ നഷ്ടമായത്. യാത്രക്കാർക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവർക്കും ജീവാപായം സംഭവിച്ചുവെന്ന വാർത്തകളാണ് കേൾക്കുന്നത്.
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുകയാണെന്നും അദേഹം പറഞ്ഞു.
റൂവി മലയാളി അസോസിയേഷൻ
മസ്കത്ത്: അഹ്മദാബാദിൽ നടന്ന വിമാന ദുരന്തത്തിൽ ഒമാൻ റൂവി മലയാളി അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഈ ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെയും അടുത്ത സ്വജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ.ആർ എന്നിവർ അറിയിച്ചു.
എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ അനുശോചിച്ചു
മസ്കത്ത്: അഹ്മദാബാദിൽ വിമാനം തകർന്ന് നിരവധി പേരുടെ മരണത്തിനിടയായ സംഭവത്തിൽ എസ്.എൻ.ഡി. പി യോഗം ഒമാൻ യൂനിയൻ അനുശോചിച്ചു. സലാല ആരോഗ്യ മന്ത്രാലയത്തിലെ മുൻ ജീവനക്കാരി ആയിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം ഒമാനിലെ മലയാളി സമൂഹത്തിനു ഏറെ ദുഃഖം നൽകുന്നതാണ്.
രഞ്ജിത ഉൾപ്പെടെ ദാരുണമായി മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഒമാനിലെ എസ്.എൻ.ഡി.പി സമൂഹം പങ്ക് ചേരുന്നതായും പരിക്കേറ്റവർക്കുവേണ്ടി പ്രാർഥിക്കുന്നതായും എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

