Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
മത്ര കെ.എം.സി.സി, സുന്നി സെന്റർ സംയുക്തമായി അനുശോചനം സംഘടിപ്പിച്ചു
വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
cancel
Listen to this Article

മത്ര: മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തിൽ മത്ര കെ.എം.സി.സി, സുന്നി സെന്റർ സംയുക്തമായി അനുശോചനം സംഘടിപ്പിച്ചു. ശൈഖ് അബ്ദുറഹ്മാൻ ഉസ്താദ് പ്രാർഥന നടത്തി. മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാസ്റ്റർ സംസാരിച്ചു.

സംസ്ഥാനത്തിന്റ അടിസ്ഥാന വികസന കാര്യങ്ങളിൽ നൂതന ആശയങ്ങൾ കൊണ്ടുവന്ന പൊതുമരാമത്ത്, വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്ത പ്രഗല്ഭനായ മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞെന്ന് യോഗം അഭിപ്രായപ്പെട്ടു. ജി.ടി.ഒ മസ്ജിദിൽ നടന്ന അനുശോചന സദസ്സിൽ വി.കെ. ഇബ്രാഹിം കുഞ്ഞ്, മത്രയിൽ ദീർഘകാലം പ്രവാസിയായിരുന്ന കക്കറ അഷ്‌റഫ്‌ എന്നിവർക്ക് വേണ്ടിയുള്ള മയ്യത്ത് നമസ്കാരവും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Condolences on the passing of V.K. Ibrahimkunju
Next Story