വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമത്ര കെ.എം.സി.സി, സുന്നി സെന്റർ സംയുക്തമായി സംഘടിപ്പിച്ച വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അനുസ്മരണയോഗത്തിൽനിന്ന്
മത്ര: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ മത്ര കെ.എം.സി.സി, സുന്നി സെന്റർ സംയുക്തമായി അനുശോചനം സംഘടിപ്പിച്ചു.
ശൈഖ് അബ്ദുറഹ്മാൻ ഉസ്താദ് പ്രാർഥന നടത്തി. മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാസ്റ്റർ സംസാരിച്ചു. സംസ്ഥാനത്തിന്റ അടിസ്ഥാന വികസന കാര്യങ്ങളിൽ നൂതന ആശയങ്ങൾ കൊണ്ട് വന്ന പൊതുമരാമത്ത്, വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്ത പ്രഗല്ഭനായ മന്ത്രിയായിരുന്നു വി.കെ.
ഇബ്രാഹിം കുഞ്ഞെന്ന് യോഗം അഭിപ്രായപ്പെട്ടു. ജി.ടി.ഒ മസ്ജിദിൽ നടന്ന അനുശോചന സദസ്സിൽ വി.കെ ഇബ്രാഹിം കുഞ്ഞ്, മത്രയിൽ ദീർഘകാലം പ്രവാസിയായിരുന്ന കക്കറ അഷ്റഫ് എന്നിവർക്ക് വേണ്ടിയുള്ള മയ്യിത്ത്
നമസ്കാരവും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

