ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ സംഘടിപ്പിച്ച അനുസ്മരണ യോഗം
മസ്കത്ത്: സാമൂഹിക പ്രവർത്തകനായ ഫവാസ് കൊച്ചന്നൂരിന്റെ വിയോഗത്തിൽ ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ചെയർമാൻ ഫിറോസ് ബഷീർ അധ്യക്ഷതയിൽ റൂവി സി.ബി.ഡി ഏരിയയിലുള്ള ഉടുപ്പി ഹോം റസ്റ്റാറന്ററന്റിൽ ചേർന്ന അനുശോചന യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
സദാനന്ദൻ എടപ്പാൾ, ഹസ്ബുല്ലാഹ് ഹാജി, നജീബ് കെ. മൊയ്തീൻ, രാജൻ കൊക്കൂരി, ജോജോ മാസ്റ്റർ, മുഹമ്മദ് ഉമ്മർ, അജിത, പിങ്കു അനിൽ, റയീസ്, അജി കുമാർ, മനോഹരൻ ചെങ്ങളായി, ഹസ്സൻ കേച്ചേരി, അനിൽ, സിയാദ് കളമശ്ശേരി, ദിലീപ് സത്യൻ എന്നിവർ സംസാരിച്ചു.
പ്രചോദന മലയാളി സമാജം മസ്കത്ത് അനുശോചിച്ചു
മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ പ്രചോദന മലയാളി സമാജം മസ്കത്ത് അനുശോചനവും അനുസ്മരണ യോഗവും നടത്തി. പ്രചോദന മലയാളിസമാജം മസ്കത്തിന്റെ മുൻകാല രക്ഷാധികാരി, ആക്സിഡന്റ് ആൻഡ് ഡിമൈസിന്റെ ട്രഷറർ, എം.എൻ.എം.എയുടെ രക്ഷധികാരി തുടങ്ങിയ വിവിധ കൂട്ടായ്മുടെ അമരത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഫവാസ്.
ഫവാസിന്റെ നിര്യാണം അദ്ദേഹത്തിന്റെ കുടുംബത്തെ പോലെ ഇവിടത്തെ സാധാരണക്കാരായിട്ടുള്ള പ്രവാസികൾക്ക് വളരെ നഷ്ടം ഉണ്ടാക്കിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സദാനന്ദൻ എടപ്പാൾ പറഞ്ഞു.
മറ്റുള്ളവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ടുകൊണ്ട്, അത് പരിഹരിക്കാൻ ഓടിനടന്ന വ്യക്തിയായിരുന്നു ഫവാസെന്ന് വിജയകൃഷ്ണ അഭിപ്രായപ്പെട്ടു. മൗന പ്രാർഥനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

