മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsഫ്രാൻസിസ് മാർപാപ്പ
മസ്കത്ത്: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു. ഹോളി റോമൻ സഭയിലെ കർദ്ദിനാൾ കെവിൻ ഫാരെലിന് അയച്ച സന്ദേശത്തിൽ വത്തിക്കാനിലെ ജനങ്ങളോടും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോടും ആത്മാർഥമായ സഹതാപം പ്രകടിപ്പിക്കുയാണെന്ന് പറഞ്ഞു.
സലാല: മാർപാപ്പയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സലാല അനുശോചനം രേഖപ്പെടുത്തി. ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുകയും അതിനായി വിശ്വാസികളെ ഉണർത്തുകയും ചെയ്ത ആത്മീയ നേതാവായിരുന്നു അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ എന്ന് പ്രവാസി വെൽഫെയർ സന്ദേശത്തിൽ രേഖപ്പെടുത്തി. ഗസ്സയിലെ യുദ്ധവിരാമത്തിനും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയിൽ ഭരണപരമായ പരിഷ്കാരങ്ങൾ കൊണ്ടു വരുകയും വനിതകൾക്ക് പ്രാതിനിധ്യം നൽകുകയും ചെയ്തു.
ക്രൈസ്തവ സാക്ഷ്യം സമൂഹത്തിലും സഭയിലും പ്രകാശിപ്പിച്ച മഹാ ഇടയനായിരുന്നു മാർപ്പാപ്പയെന്ന് മസ്കത്ത് സെന്റ് മേരിസ് യാക്കോബായ പള്ളി വൈസ് പ്രസിഡന്റ് ബിന്ദു പാലക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിമർശനങ്ങളെയോ പ്രത്യാഘാതങ്ങളെയോ ഭയക്കാതെ ലോകത്തോട് ശാന്തിയുടെയും സമാധാനത്തിന്റെയും സുവിശേഷം പ്രസംഗിച്ച ശ്രേഷ്ഠനായിരുന്നു അദ്ദേഹം. വിശ്വാസി സമൂഹത്തിന്റെ എക്കാലത്തെയും വെളിച്ചവും ആയിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

