ഒമാൻ ഫാമിലി കോൺഫറൻസിന് സമാപനം
text_fieldsഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ബർക്കയിൽ നടത്തിയ ഒമാൻ ഫാമിലി കോൺഫറൻസ്
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി, സീബ്, ബർക്ക, സുഹാർ എന്നീ യൂനിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് പങ്കാളിത്തം കൊണ്ടും അവതരണങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
ബർക്കയിൽ നടന്ന കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എന്. അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹമ്മദ് അധ്യക്ഷനായി. ‘വീട്ടിലെ പ്രവാചകൻ’, ‘വിശ്വാസ വിശുദ്ധിയിലൂടെയാണ് വിജയം’ എന്നീ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ നാസർ മൗലവി വല്ലപ്പുഴ, സൽമാൻ അൽ ഹികമി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് ഷെഫീർ, മസ്കത്ത് സെന്റർ പ്രസിഡന്റ് സാജിദ്, സീബ് സെന്റർ പ്രസിഡന്റ് അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.
വിശ്വാസ വിശുദ്ധിയും കുടുംബ ഭദ്രതയും കാത്തുസൂക്ഷിക്കണമെന്നു സമ്മേളനം ആഹ്വാനം ചെയ്തു.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ തുടങ്ങിയ ഫാമിലി കോൺഫറൻസുകൾക്കുപുറമെ ജി.സി.സി രാഷ്ട്രങ്ങളിൽ കുവൈത്ത്, ഖത്തർ, സൗദി അറേബ്യയിലെ ജിദ്ദ എന്നിവിടങ്ങളിലാണ് നേരത്തേ ഫാമിലി കോൺഫറൻസ് പൂർത്തിയായത്.
കോൺഫറൻസിന് സമാന്തരമായി ഇടം എന്ന പേരിൽ വിജ്ഞാനവേദി നടന്നു. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ കളിച്ചങ്ങാടം പ്രോഗ്രാമിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു. ഷഹീം താനാളൂർ, അൽ ഫഹദ് അൽ ഹികമി എന്നിവർ കുട്ടികളുമായി സംവദിച്ചു. മസ്കത്ത് സെന്റർ സെക്രട്ടറി അനസ് ഇളയേടത്ത് സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.കെ അബ്ബാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

