പ്ലാസ്റ്റിക് വ്യവസായങ്ങൾക്കായി സമുച്ചയം; കരാറായി
text_fieldsപ്ലാസ്റ്റിക് വ്യവസായങ്ങൾക്കായി സമുച്ചയം സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: പ്ലാസ്റ്റിക് വ്യവസായങ്ങൾക്കായി സമുച്ചയം സ്ഥാപിക്കാനുള്ള കരാറിൽ 'ഒക്യുവും' പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളും (മഡയ്ൻ) ഒപ്പുവെച്ചു. ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ് യൂനിറ്റിന്റെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും പിന്തുണയോടെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഇൻഡസ്ട്രിയൽ സിറ്റിയിലായിരിക്കും സമുച്ചയങ്ങളും ഒരുക്കുക.
കരാർ പ്രകാരം ഒരുദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമി, ഈ മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ആനുകൂല്യങ്ങൾ, വാർഷിക വാടകയിൽ 50 ശതമാനം ഇളവ് തുടങ്ങിയവ മദയ്ൻ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

