Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂറിൽ സമ്പൂർണ ലോക്​ഡൗണിൽ ഇളവ്​

text_fields
bookmark_border
സൂറിൽ സമ്പൂർണ ലോക്​ഡൗണിൽ ഇളവ്​
cancel

മസ്​കത്ത്​: തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂറിൽ സമ്പൂർണ ലോക്​ഡൗണിൽ ഇളവ്​ നൽകാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കനത്ത മഴയും കാറ്റും മൂലമുണ്ടായ നാശനഷ്​ടങ്ങളുണ്ടായ ഇവിടെ ദുരിത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്​ കണക്കിലെടുത്താണ്​ തീരുമാനം. ജൂലൈ 20,21 തീയതികളിലായിരിക്കും ഇളവ്​.

ഈ ദിവസങ്ങളിൽ രാവിലെ ഏഴ്​ മുതൽ വൈകുന്നേരം അഞ്ച്​ വരെ ഭക്ഷ്യോൽപന്ന വിൽപന ശാലകൾ, ബേക്കറികൾ, റസ്​റ്റോറന്‍റുകൾ, ബിൽഡിങ്​ മെറ്റീരിയൽ സ്​റ്റോറുകൾ, ഇലക്​ട്രികൽ-സാനിറ്ററി ഉപകരണ വിൽപന ശാലകൾ, കാലിത്തീറ്റക്കടകൾ എന്നിവക്ക്​ പ്രവർത്തിക്കാം. ആളുകൾക്ക്​ ഈ സമയങ്ങളിൽ യാത്രാനുമതിയും ഉണ്ടായിരിക്കും. ദുരിത നിവാരണ പ്രവർത്തനങ്ങളടക്കം സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ തുടരാനും സുപ്രീം കമ്മിറ്റി അനുമതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - complete lockdown sharqiya sur
Next Story