Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​രു കോ​ടി​യി​ലേ​റെ...

ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെടുത്ത്​ മ​ല​യാ​ളി മു​ങ്ങി​യ​താ​യി പ​രാ​തി

text_fields
bookmark_border
ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെടുത്ത്​ മ​ല​യാ​ളി മു​ങ്ങി​യ​താ​യി പ​രാ​തി
cancel

മ​സ്​​ക​ത്ത്​: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന മ​ലാ​യാ​ളി യു​വാ​വ്​ വ​ൻ തു​ക​യു​മാ​യി ക​ട​ന്ന​താ​യി പ​രാ​തി.ഔ​​ട്ട്​​ഡോ​ർ സെ​യി​ൽ​സ്​ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ കാ​ടാ​ച്ചി​റ ആ​ടൂ​ർ സ്വ​ദേ​ശി ദി​ൽ​ഷാ​ദ്​ എ​ന്ന​യാ​ളാ​ണ്​ ക​ട​ന്നു​ക​ള​ഞ്ഞ​തെ​ന്ന്​ മ​ല​യാ​ളി​യാ​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഉ​ട​മ ഒ​മാ​നി​ലും നാ​ട്ടി​ലും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ 2018-21 കാ​ല​ത്തി​നി​ട​യി​ൽ 62,000 റി​യാ​ൽ (ഒ​രു കോ​ടി​യി​ലേ​റെ രൂ​പ) ത​ട്ടി​യ​താ​യാ​ണ്​ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ബ്രാ​ൻ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സെ​യി​ൽ​സ്​ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ദി​ൽ​ഷാ​ദ്. 2013ലാ​ണ്​ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ ​പ്ര​വേ​ശി​ച്ച​ത്. ആ​ദ്യ​ത്തി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സെ​യി​ൽ​സി​ൽ ആ​യി​രു​ന്ന ഇ​യാ​ൾ 2018 മു​ത​ലാ​ണ്​ ഔ​ട്ട്​​ഡോ​ർ സെ​യി​ൽ​സി​ലേ​ക്ക്​ മാ​റു​ന്ന​ത്. പ​ല​ത​വ​ണ​ക​ളാ​യാ​ണ്​ വ​ലി​യ തു​ക ത​ട്ടി​യ​തെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ട്ടി​പ്പ്​ തി​രി​ച്ച​റി​ഞ്ഞ ഉ​ട​മ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ മ​റ്റൊ​രു പാ​സ്​​

േ​പാ​ർ​ട്ടി​ൽ ഇ​യാ​ൾ ന​ട്ടി​ലേ​ക്ക്​ ക​ട​ന്ന​താ​യി ആരോപണമുന്നയിക്കുന്നുണ്ട്. സ്ഥാ​പ​ന​യു​ട​മ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.നാ​ട്ടി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ മ​യ്യി​ൽ പൊ​ലീ​സ്​ വ​ഞ്ച​ന കു​റ്റ​മു​ൾ​പ്പെ​ടെ ചു​മ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ്​ അ​റി​യു​ന്ന​ത്.

ആ​രോ​പ​ണം വാ​സ്​​ത​വ വി​രു​ദ്ധ​മെ​ന്ന്​ ദി​ൽ​ഷാ​ദ്​

മ​സ്​​ക​ത്ത്​: 1.30 കോ​ടി രൂ​പ ത​ട്ടി മു​ങ്ങി​യ​താ​യ വാ​ർ​ത്ത​ക​ൾ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണെ​ന്ന്​ ആ​രോ​പ​ണ വി​ധേ​യ​നാ​യ ദി​ൽ​ഷാ​ദ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. വാ​ൻ സെ​യി​ൽ​സ്​ വി​ഭാ​ഗ​ത്തി​ലാ​ണ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ക​ട​ക​ൾ അ​ട​ച്ച​തും ക​ട​ക​ളി​ൽ​നി​ന്ന്​ കി​ട്ടാ​ക്ക​ടം ബാ​ക്കി​യു​ള്ള​തും ചെ​ക്കു​ക​ൾ മ​ട​ങ്ങി​യ​തു​മെ​ല്ലാം ചേ​ർ​ന്ന​താ​ണ്​ ഈ ​തു​ക. ഈ ​തു​ക താ​ൻ അ​പ​ഹ​രി​ച്ചി​ട്ടി​ല്ലെ​ന്നും ദി​ൽ​ഷാ​ദ്​ പ​റ​ഞ്ഞു.

Show Full Article
TAGS:Malayali Complaint 
News Summary - Complaint that the Malayali drowned by taking the form of a crore
Next Story