പ്രവാസിയുടെ പണവും സ്വര്ണവും മോഷണം പോയതായി പരാതി
text_fieldsസഹം: മലയാളിയുടെ താമസസ്ഥലത്തുനിന്ന് പണവും സ്വര്ണവും പാസ്പോർട്ട് അടക്കമുള്ള രേഖകളും മോഷണം പോയതായി പരാതി. സഹമിനടുത്ത് മുഖലിഫില് താമസിക്കുന്ന കൊല്ലം സ്വദേശി സുധാകരന് പിള്ളയുടെ മുറിയിലാണ് ജോലിക്കുപോയ സമയത്ത് മോഷണം നടന്നത്.
നിർമാണ മേഖലയില് ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. 500 റിയാലും മറ്റുമാണ് നഷ്ടമായത്. നാട്ടിൽ പോകണമെങ്കിൽ ഇനി പുതിയ പാസ്പോര്ട്ടിന് അപേക്ഷ നല്കണം. വര്ഷങ്ങളായി ഒമാനില് ജോലി ചെയ്യുന്ന ആളാണ് സുധാകരന് പിള്ള. സഹം പൊലീസ് സ്റ്റേഷനില് പരാതി നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

