Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇൻവോയ്സ് അറബിയിൽ...

ഇൻവോയ്സ് അറബിയിൽ നൽകിയില്ല, കരാർ ലംഘിച്ചു; കമ്പനിക്ക് പിഴ

text_fields
bookmark_border
ഇൻവോയ്സ് അറബിയിൽ നൽകിയില്ല, കരാർ ലംഘിച്ചു; കമ്പനിക്ക് പിഴ
cancel

മസ്കത്ത്: ഉപഭോക്താവിന് അറബി ഭാഷയിലുള്ള ഇൻവോയ്സ് നൽകാത്തതിനും കരാർ ലംഘനത്തിനും തെക്കൻ ബാത്തിനയിശല കമ്പനിക്കെതിരെ നടപടി. തെക്കൻ ബാത്തിന കോടതിയാണ് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡോർ ഇൻസ്റ്റലേഷൻ കമ്പനിക്ക് പിഴ ചുമത്തിയത്. മുൻകൂറായി പണം വാങ്ങിയിട്ടും നിശ്ചിത സമയത്തിനകം കരാർ പ്രകാരമുള്ള വാതിലുകളുടെ നിർമ്മാണം പൂർത്തിയാക്കാത്തതിനും കമ്പനിക്കെതിരെ നടപടിയുണ്ട്.

ഒരു ഹാളിന്റെയും മജ്‍ലിസിന്റെയും മെയിൻ ഡോറുകൾ സ്ഥാപിക്കാൻ മുൻകൂർ തുക കൈപ്പറ്റിയ കമ്പനി 45 ദിവസത്തിനകം പണി പൂർത്തിയാക്കാമെന്ന കരാർ ലംഘിക്കുകയായിരുന്നുവെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വ്യക്തമാക്കി. കേസ് പരിഗണിച്ച കോടതി കമ്പനിക്ക് മൊത്തം 500 ഒമാനി റിയാൽ പിഴ ചുമത്തുകയും, നിയമനടപടികളുടെ മുഴുവൻ ചെലവുകളും സ്ഥാപനവും അതിന്റെ നിയമപ്രതിനിധിയും വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamarabicfinede-invoiceOman
News Summary - Company fined for breach of contract for not issuing invoice in Arabic
Next Story