Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right85 വാ​ണി​ജ്യ...

85 വാ​ണി​ജ്യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
85 വാ​ണി​ജ്യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി
cancel

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ​വ​ർ​ഷം മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്​​തി​ക​ളു ​ടെ​യും പേ​രി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 85 വാ​ണി​ജ്യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ. സു​ൽ​ത്താ​​​െൻറ ഉ​ത്ത​ര​വ്, മ​ന ്ത്രി​ത​ല ഉ​ത്ത​ര​വ്, സു​ൽ​ത്താ​നേ​റ്റി​ലെ വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ ്പെ​ട്ട നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ​ക്കാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ ലം​ഘ​ന​ങ്ങ​ളി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ വി​പ​ണി​ക​ളി​ൽ പ​തി​വ്​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി സാ​ധ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്​​തു.


ദേ​ശീ​യ പ​താ​ക​യു​ടെ​യും ദേ​ശീ​യ​മു​ദ്ര​യു​ടെ​യും ദേ​ശീ​യ​ഗാ​ന​വും സം​ബ​ന്ധി​ച്ച റോ​യ​ൽ ഡി​ക്രി 53/2004ലെ 12ാം ​ആ​ർ​ട്ടി​ക്കി​ളി​​​െൻറ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ചി​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​​​െൻറ ഒൗ​ദ്യോ​ഗി​ക മു​ദ്ര, റോ​യ​ൽ മു​ദ്ര, ദേ​ശീ​യ​പ​താ​ക, ഭൂ​പ​ടം എ​ന്നി​വ പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി. ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ഇ​ത്​ ചെ​യ്​​ത​ത്. പൂ​ർ​ത്തി​യാ​ക്കാ​ത്ത​തും വി​കൃ​ത​മാ​യ രീ​തി​യി​ലു​ള്ള​തു​മാ​യ ദേ​ശീ​യ​പ​താ​ക​യും മു​ദ്ര​യും ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ പ​തി​പ്പി​ച്ച​തും ക​ണ്ടെ​ത്തി. സേ​നാ യൂ​നി​ഫോ​മു​ക​ളും സ​മാ​ന​രീ​തി​യി​ലു​ള്ള വ​സ്​​ത്ര​ങ്ങ​ളും ഇ​റ​ക്കു​മ​തി​ചെ​യ്യു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി കൈ​കൊ​ണ്ടു. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​യി നി​ൽ​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newscommercial violations
News Summary - commercial violations-oman-oman news
Next Story