ലിവ പ്ലാസ്റ്റിക്സിൽ ഇൗ വർഷാവസാനം വാണിജ്യ ഉൽപാദനം തുടങ്ങും
text_fieldsലിവ പ്ലാസ്റ്റിക്സ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്
മസ്കത്ത്: ഒമാനിൽ ഇതുവരെയുള്ള ഏറ്റവും വലിയ പെട്രോകെമിക്കൽ നിക്ഷേപ പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന ലിവ പ്ലാസ്റ്റിക്സ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഇൗ വർഷം അവസാനംതന്നെ വാണിജ്യ ഉൽപാദനം ആരംഭിക്കുമെന്ന് ഒ.ക്യു ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ (ഡൗൺസ്ട്രീം) അഹ്മദ് സാലെഹ് അൽ ജഹ്ദമി പറഞ്ഞു. ഒമാൻ ഒായിലും ഒാർപിക്ക് ഗ്രൂപ്പും ചേർന്നുള്ള ഒ.ക്യു ഗ്രൂപ്പിന് കീഴിൽ 6.7 ശതകോടി ഡോളർ ചെലവിലാണ് ലിവ പ്ലാസ്റ്റിക്സ് ഇൻഡസ്ട്രിയൽ കോംപ്ലക്സ് പദ്ധതി പൂർത്തിയായി വരുന്നത്.ഏറ്റവും നൂതനമായ സാേങ്കതിക സംവിധാനങ്ങളോടെ റിഫൈനറിയും പെട്രോകെമിക്കൽ ഉൽപാദന കേന്ദ്രവും കൂടിയുള്ളതാണ് പദ്ധതിയെന്ന് സി.ഇ.ഒ പറഞ്ഞു. ആഗോള പെട്രോ കെമിക്കൽ ഭൂപടത്തിൽ ഒമാനെ മുൻനിരയിൽ എത്തിക്കുന്നതാകും പദ്ധതി.
ഇതോടൊപ്പം രാജ്യത്തിെൻറ ആഭ്യന്തര ഉൽപാദനത്തിൽ ഒ.ക്യു ഗ്രൂപ്പിെൻറ വിഹിതം ഉയർത്തുകയും ചെയ്യുമെന്ന് ബ്രിട്ടൻ ആസ്ഥാനമായ ആംഗ്ലോ- ഒമാനി സൊസൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ അഹ്മദ് അൽ ജഹ്ദമി പറഞ്ഞു. പദ്ധതിയുടെ പ്രധാന പ്ലാൻറുകൾ സുഹാർ തുറമുഖത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിവാതക എക്സ്ട്രാക്ഷൻ പ്ലാൻറ് 300 കിലോമീറ്റർ അകലെ ഫഹൂദിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെനിന്ന് പ്രകൃതിവാതകം പൈപ്പ് ലൈൻ മുഖേന സുഹാറിലെ പ്ലാൻറിൽ എത്തിക്കുകയാണ് ചെയ്യുക. പോളി എഥിലീനും പോളി പ്രൊപ്പിലീനുമാണ് ഇവിടെ ഉൽപാദിപ്പിക്കുക.പോളി എഥിലീൻ ഇതാദ്യമായാണ് ഒമാനിൽ ഉൽപാദിപ്പിക്കുന്നത്. പോളി പ്രൊപ്പിലീെൻറ ഉൽപാദനം 1.4 ദശലക്ഷം ടണായി വർധിപ്പിക്കാനും പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

