വാണിജ്യമന്ത്രി െഎ.ടി.എഫ്. സി മേധാവിയുമായി ചർച്ച നടത്തി
text_fieldsവാണിജ്യമന്ത്രാലയവും െഎ.ടി.എഫ്.സി മേധാവിയും തമ്മിൽ നടന്ന ചർച്ച
മസ്കത്ത്: അന്താരാഷ്ട്ര ഇസ്ലാമിക വ്യാപാര സഹകരണ കൂട്ടായ്മ (െഎ.ടി.എഫ്.സി) മേധാവി ഹാനി സാലിമുമായി വാണിജ്യ-വ്യവസായ-നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫ് ചർച്ച നടത്തി. വിഡിയോ കോൺഫറൻസ് വഴി നടന്ന ചർച്ചയിൽ അറബ് രാജ്യങ്ങളുടെ വ്യാപാര പരിശ്രമങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിെൻറ മുന്നോട്ടുപോക്ക് വിഷയമായി. ഒമാന് സാമ്പത്തികനേട്ടം ലഭിക്കുന്ന വിവിധ സഹകരണ സാധ്യതകളെ കുറിച്ചും ചർച്ച നടന്നു. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്കുമായി ബന്ധപ്പെട്ട സംവിധാനമാണ് െഎ.ടി.എഫ്.സി. 57 രാജ്യങ്ങൾക്ക് പങ്കാളിത്തമുള്ള കൂട്ടായ്മ വ്യാപാര വികസനത്തിനും കയറ്റുമതി വർധനവിനും പ്രോത്സാഹനവും സഹായവും നൽകിവരുന്നു. സാമ്പത്തികകാര്യ വകുപ്പിെൻറയും ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

