Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുവർണ ജൂബിലി നടപ്പാത...

സുവർണ ജൂബിലി നടപ്പാത പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
സുവർണ ജൂബിലി നടപ്പാത പദ്ധതിക്ക്​ തുടക്കം
cancel
camera_alt

മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ന​ട​പ്പാ​ത പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

Listen to this Article

മ​സ്ക​ത്ത്​: മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ന​ട​പ്പാ​ത പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. സീ​ബ്​ വി​ലാ​യ​ത്തി​ൽ 84,400 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് പ​ദ്ധ​തി. മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ് വി​ക​സി​പ്പി​ക്കു​ന്ന​തി​നും പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്. പ്രോ​ജ​ക്ടി​ൽ വി​നോ​ദ ഘ​ട​ക​ങ്ങ​ൾ, പി​ക്നി​ക്കു​ക​ൾ​ക്കും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള മേ​ഖ​ല​ക​ൾ, സൈ​ക്കി​ൾ പാ​ത, മ​റ്റ് വി​വി​ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കും.

ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​കൃ​തി​ദ​ത്ത​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ൽ 38,250 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ഹ​രി​ത ഇ​ട​ങ്ങ​ളു​ണ്ടാ​കും. ഈ ​വ​ർ​ഷ​​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​കു​മെ​ന്നും അ​ടു​ത്ത വ​ർ​ഷം ഏ​​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​സ്ക​​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കാ​യി​ക സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കാ​നും വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കാ​നും പ്ര​ദ​ർ​ശ​ന​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​മാ​കു​മെ​ന്ന് പൗ​ര​സ​മി​തി പ​റ​ഞ്ഞു.

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി വാ​ക്കി​ൽ 1,972 മീ​റ്റ​ർ കാ​ൽ​ന​ട​പ്പാ​ത, 1,972 മീ​റ്റ​ർ നീ​ള​വും മൂ​ന്നു​ മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള സൈ​ക്കി​ൾ പാ​ത, കാ​യി​ക വി​നോ​ദ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച ര​ണ്ട് സൈ​റ്റു​ക​ൾ, കു​ട്ടി​ക​ളു​ടെ ര​ണ്ട് ക​ളി​സ്ഥ​ല​ങ്ങ​ൾ, 140 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden JubileeWalkway Project
News Summary - Commencement of the Golden Jubilee Walkway Project
Next Story