കിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ അൽഖുവൈറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsകിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ അൽ ഖുവൈറിൽ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ ജവാദ് അൽ ഖാബൂരി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: കിംസ് ഒമാൻ ആശുപത്രിയുടെ കീഴിൽ അൽ ഖുവൈറിൽ മെഡിക്കൽ സെൻറർ പ്രവർത്തനമാരംഭിച്ചു. കിംസ് ഹെൽത്ത് എന്ന പുതിയ ബ്രാൻഡിന് കീഴിലാണ് സെൻറർ ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ ജവാദ് അൽ ഖാബൂരി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ, കോർപറേറ്റുകൾ, കിംസ് ഹെൽത്തിെൻറ മുതിർന്ന മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കിംസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.െഎ. സഹദുല്ല, ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ചെയർമാൻ ഡോ. ഷെരീഫ് എം. സഹദുല്ല തുടങ്ങിയവർ ഒാൺലൈനിലും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
അൽ ഖുവൈല സ്ട്രീറ്റിൽ അൽ മഖ്സൂറ ബിൽഡിങ്ങിൽ നേരത്തേ ബഹ്വാൻ മെഡിക്കൽ സെൻറർ ഉണ്ടായിരുന്ന സ്ഥലത്താണ് കിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ ആരംഭിച്ചത്. അൽ ഖുവൈറിന് പുറമെ ഖുറം, ബോഷർ, ഗ്രൂബ മേഖലകളിലുള്ളവർക്കും മെഡിക്കൽ സെൻറർ സഹായകരമാകും. ജനറൽ പ്രാക്ടീസ്, ഇേൻറണൽ മെഡിസിൻ, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനം ഇവിടെയുണ്ടാകും. കിംസ് ഒമാൻ ആശുപത്രിയിലെ ഒാർത്തോപീഡിക്സ്, ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഡെർമറ്റോളജി, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ആഴ്ചയിലെ വിവിധ ദിനങ്ങളിലും ഇവിടെയുണ്ടാകും. ഫാർമസി, എക്സ്റേ സൗകര്യങ്ങളും മെഡിക്കൽ സെൻററിെൻറ ഭാഗമാണ്. ഉയർന്ന നിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് കിംസ് ഹെൽത്തിെൻറ ലക്ഷ്യമെന്ന് കിംസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.െഎ. സഹദുല്ല പറഞ്ഞു. മസ്കത്തിലും ദുകമിലും മസ്കത്ത് വിമാനത്താവളത്തിലും റുസൈലിലും ഇബ്രിയിലുമായി 2009 മുതൽ കിംസ് ഹെൽത്ത് പ്രവർത്തിച്ചുവരുന്നുണ്ടെന്ന് ജി.സി.സി ഒാപറേഷൻസ് ആൻഡ് പ്രോജക്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

