മഹത്തുക്കളുടെ ജീവിതം മാതൃകയാക്കുക -പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍
text_fieldsഐ.സി.എസ് ആണ്ടനുസ്മരണ സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ജീവിതവിശുദ്ധി കൊണ്ടും ധിഷണാപരമായ നേതൃത്വം കൊണ്ടും പാണ്ഡിത്യമികവ് കൊണ്ടും സമുദായത്തിന് തണല്‍ നല്കിയ മഹാന്മാരായിരുന്നു നാം സ്മരിക്കുന്ന മഹത്തുക്കളെന്ന് പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഐ.സി.എസ് മസ്കത്ത് കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, ശംസുല്‍ ഉലമാ കീഴന ഓര്, താജുല്‍ ഉലമാ സ്വദക്കത്തുള്ള മൗലവവി എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബൂബക്കര്‍ എന്‍.കെ. അധ്യക്ഷത വഹിച്ചു. ഉവൈസ് വഹബി കൂത്തുപറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി.ഖാലിദ് കുന്നുമ്മല്‍, സി വി എം ബാവ, അസീം മന്നാനി, യാസിര്‍ വഹബി, അസ്ലം ചീക്കോന്ന്, മുനീര്‍ മാസ്റ്റര്‍, ശാഫി വണ്ടൂര്‍ എന്നിവർ സംസാരിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

