കോമക്സ് സെപ്റ്റംബര്‍ ഏഴ് മുതല്‍
text_fieldsമസ്കത്ത്: ഐ.ടി, ടെലികോം മേഖലയിലെ പ്രദര്‍ശന, വിപണന മേളയായ കോമക്സ് സെപ്റ്റംബര്‍ ഏഴ് മുതല്‍ 10 വരെ ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ നടക്കും.
ഗതാഗത, ആശയ വിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് പ്രദര്‍ശനം ഒരുക്കുന്നത്. 34ാമത് പതിപ്പ് കോമക്സ് ആണ് ഇത്തവണ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ, സിംഗപ്പൂര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍ കോമക്സില്‍ അണി നിരന്നിരുന്നു. ഐ ടി മേഖലയില്‍ വന്‍ നിക്ഷേപ അവസരങ്ങള്‍ അധികൃതര്‍ അവതരിപ്പിക്കും. കോമക്സില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് നേരത്തെ ആരംഭിച്ചിരുന്നു.
സാങ്കേതിക മേഖലയിലെ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഇത്തവണയും കോമക്സിന്റെ ഭാഗമാകും. 300ല്‍ പരം പ്രാദേശിക, അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത്തവണ കോമക്സ് അരങ്ങേറുന്നത്. ഇ-ഗവണ്മെന്റ്, ഫിന്‍ടെക്, സ്മാര്‍ട്ട് സിറ്റി, ഹെല്‍ത്ത് ടെക്, അഗ്രി ടെക്, സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ നിന്നും ഈ വര്‍ഷം പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 80,000ല്‍ പരം സന്ദര്‍ശകരാണ് കോമക്സില്‍ എത്തിയത്. 360 സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു. ഇത്തവണ കൂടുതല്‍ പങ്കാളിത്തം അധികൃതര്‍ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

