റമദാനിനായി ഒരുങ്ങുക -പി. മുജിബുറഹ്മാൻ
text_fieldsഐ.എം.ഐ സലാല, ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പി. മുജീബു റഹ്മാൻ സംസാരിക്കുന്നു
സലാല: വിശുദ്ധ റമദാനെ ഉപയോഗപ്പെടുത്തി ആത്മ വിശുദ്ധി കൈവരിക്കാൻ ഒരുങ്ങണമെന്ന് പി. മുജീബു റഹ്മാൻ പറഞ്ഞു. ഐ.എം.ഐ സലാല, ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച 'ഇസ്സത്താണ് ഇസ്ലാം വീണ്ടെടുപ്പാണ് റമദാൻ' എന്ന തലക്കെട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോമ്പിലൂടെ ആത്മ സംയമനവും ക്ഷമയും കൈവരിക്കുന്നതോടൊപ്പം, ഞാൻ എന്ന ഭാവത്തിനു കടിഞ്ഞാണിടാനും സാധിക്കണം. സമസൃഷ്ടി സ്നേഹവും, സഹവർത്തിത്വവും നേടിയെടുക്കാൻ റമദാൻ വ്രതത്തിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അന്നൂർ തഹ്ഫീളുൽ ഖുർആനിൽ നിന്ന് എട്ട് ജുസുഅ് മനപാഠമാക്കിയ ഈസ ഇബ്രാഹിം, അസ്റ യാസിർ, ഐസ യാസിർ, മദ്റസ സ്പോട്സ് ഫെസ്റ്റിലെ ചാമ്പ്യനായ ആദില അബ്ദുല്ല എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ജെ. സാബുഖാൻ, കെ.ജെ. സമീർ, കെ.പി. അർഷദ് , ഫസ്ന അനസ് എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

