Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​രൂ...

വ​രൂ കേ​ര​ള​ക്ക​ര​യി​ലേ​ക്കൊ​രു യാ​ത്ര പോ​കാം...

text_fields
bookmark_border
indian school
cancel
camera_alt

 ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്ന ‘വ​രൂ കേ​ര​ള​ക്ക​ര​യി​ലേ​ക്കൊ​രു യാ​ത്ര പോ​കാം '

പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ‘ക​ലി​ഡോ​സ്കോ​പ് 2024’ വ്യ​ത്യ​സ്ത​ത കൊ​ണ്ടും വൈ​ഭ​വം കൊ​ണ്ടും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മ​ല​യാ​ള​വി​ഭാ​ഗം ഒ​രു​ക്കി​യ ദൃ​ശ്യ​വി​രു​ന്നി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ലെ അ​ഞ്ച് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഭ കൊ​ണ്ട് വി​സ്മ​യം തീ​ർ​ത്തു.

മൂ​ന്നു മു​റി​ക​ളി​ലാ​യി കേ​ര​ള​ത്തി​ന്റെ വ​ശ്യ മ​നോ​ഹ​ര കാ​ഴ്ച​ക​ൾ ഒ​രു​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ണി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന​ത്. 'വ​രൂ കേ​ര​ള​ക്ക​ര​യി​ലേ​ക്കൊ​രു യാ​ത്ര പോ​കാം ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​ദ​ർ​ശ​നം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ നാ​ടി​ന്റെ ഗൃ​ഹ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന കാ​ഴ്ച​ക​ൾ ന​ൽ​കി​യെ​ന്ന് ര​ക്ഷി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള പ്ര​ദ​ർ​ശ​ന​യാ​ത്ര​യി​ൽ എ​ല്ലാ ജി​ല്ല​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​ർ, സാ​ഹി​ത്യ​കാ​ര​ന്മാ​ർ, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ എ​ന്നി​വ മി​ഴി​വോ​ടെ കോ​ർ​ത്തി​ണ​ക്കി​യ എ​ക്സി​ബി​ഷ​ൻ മ​ല​യാ​ള​വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ വി​ജ​യ​മാ​ണെ​ന്ന് ഏ​വ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Come let's take a trip to Kerala
Next Story