Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോം​ബോ ഓ​ഫ​റി​ൽ...

കോം​ബോ ഓ​ഫ​റി​ൽ ക​ച്ച​വ​ടം പൊ​ടി​പാ​റി

text_fields
bookmark_border
combo offer selling
cancel

സു​ഹാ​ർ: കോം​ബോ​ ഓ​ഫ​റു​ക​ളി​ൽ പെ​രു​ന്നാ​ൾ വി​പ​ണി​യി​ൽ ക​ച്ച​വ​ടം പൊ​ടി പൊ​ടി​ച്ചു. ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, കോ​ഫി ഷോ​പ്പു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ,ഫ​ർ​ണി​ച്ച​ർ ക​ട​ക​ൾ, റെ​ഡി​മെ​യ്ഡ് ഷോ​പ്, തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ കോം​ബോ ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. പെ​രു​ന്നാ​ൾ ബി​രി​യാ​ണി​യി​ൽ മു​ട്ട മാ​ല, അ​ലീ​സ, ചി​ക്ക​ൻ ബി​രി​യാ​ണി, മ​ട്ട​ൺ റോ​സ്‌​റ്റ്, വെ​ള്ളം ഇ​ങ്ങ​നെ​യൊ​രു കോം​ബോ ന​ൽ​കി റ​സ്റ്റാ​റ​ന്റു​ക​ൾ സ​ജീ​വ​മാ​യി.

ബ​ർ​ഗ​റും ഫ്ര​ഞ്ച് ഫ്രൈ​യും സോ​ഫ്റ്റ്‌ ഡ്രി​ങ്ക്സും ന​ൽ​കി കോ​ഫി ഷോ​പ്പു​കാ​രും പി​ന്നി​ൽ​ത​ന്നെ വ​ന്നു. ബീ​ഫ് ക​റി​യും പ​ഴം പൊ​രി​യും ത​ട്ടു​ക​ട​ക്കാ​ർ കോം​ബോ ചെ​യ്തു. വ​ലി​യ മാ​ളു​ക​ളി​ൽ ടി.​വി​യി​ലും എ.​സി​യി​ലും മി​ക്സി​യി​ലും കോം​ബോ ഓ​ഫ​റു​ക​ൾ സ​ജീ​വ​മാ​ക്കി. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു ട്രോ​ളി നി​റ​യെ കോം​ബോ ഓ​ഫ​റു​ക​ളാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്.

അ​രി, മൈ​ദ, ഓ​യി​ൽ, വെ​ള്ളം പ​ഞ്ച​സാ​ര, തേ​യി​ല എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ ഇ​ന​ങ്ങ​ളാ​യി​രു​ന്നു ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ന​ൽ​കി​യി​രു​ന്ന​ത്. ഭ​ക്ഷ​ണ​ത്തി​ൽ കോം​ബോ ഓ​ഫ​റു​ക​ൾ സ്റ്റാ​ർ ഹോ​ട്ട​ലി​ൽ പോ​ലും ല​ഭ്യ​മാ​യി.

റൂം ​ബു​ക്ക്‌ ചെ​യ്യു​മ്പോ​ഴും ഭ​ക്ഷ​ണ നി​ര​ക്കി​ലും ഓ​ഫ​റു​ക​ൾ ന​ൽ​കി​യി​രു​ന്നു. വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു കോം​ബോ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ത​ല​മു​ടി വെ​ട്ടു​ന്ന​തി​ലും ഫേ​ഷ്യ​ൽ കൂ​ടി​ച്ചേ​ർ​ത്ത് കോം​ബോ ഉ​ണ്ട്. പു​തി​യ വാ​ഹ​നം വാ​ങ്ങു​മ്പോ​ൾ അ​വി​ടെ​യും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sellingcombo offer
News Summary - combo offer selling
Next Story