കളറിങ്-പെൻസിൽ ഡ്രോയിങ്ങും മൈലാഞ്ചിയിടൽ മത്സരവും
text_fieldsവിജയികൾക്ക് സമ്മാനങ്ങൾ കൈമാറുന്നു
ബുറൈമി: ബുറൈമി സ്പോർട്സ് ആൻഡ് കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ കൂട്ടികൾക്കായി കളറിങ്-പെൻസിൽ ഡ്രോയിങ് മത്സരം സംഘടിപ്പിപ്പു. നല്ല ജനപങ്കാളിത്തത്തോടുകൂടി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 50ൽ പരം കുട്ടികൾ പങ്കെടുത്തു. മൈലാഞ്ചിയിടൽ മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. സെയ്ദ് എം. ഹസൻ, തബസ്സും, അലി ഗൾഫർ, ഷിൻജു ജോസഫ് തുടങ്ങിയ ജഡ്ജസിന്റെ മേൽനോട്ടത്തിലായിരുന്നു മത്സരങ്ങൾ. ഡേ ടു ഡേ മാനേജ്മെൻറിനും ജഡ്ജസിനും പ്രത്യേക ഉപഹാരങ്ങൾ നൽകി.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മത്സരാർഥിൾക്കും ജഡ്ജസിനും ഡേ ടു ഡേ മാനേജ്മെൻറിനും സംഘാടകർ നന്ദി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

