കണ്ണൂർ സ്വദേശിയായ കോളജ് അധ്യാപകൻ ഒമാനിൽ മരിച്ച നിലയിൽ
text_fieldsഅനീഷ് മാത്യു
മസ്കത്ത്: ഒമാനിലെ മുസന്ന കോളജ് ഓഫ് ടെക്നോളജി അധ്യാപകനായ കണ്ണൂർ ആലക്കോട് ടൗണില്‍ പെരുനിലം റോഡ് ജങ്ഷനിലെ അരശേരില്‍ അനീഷ് മാത്യുവിനെ (50) മസ്കത്തിലെ മുസന്നയിൽ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ഏറെക്കാലമായി ഒമാനിലെ പ്രവാസിയാണ്. ഒരുമാസം മുമ്പാണ് നാട്ടിൽപോയി മടങ്ങിയെത്തിയത്. ചൊവ്വാഴ്ച രാവിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഒമാനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ആലക്കോട്ടെ ആദ്യകാല ഡോക്ടറും ഫാര്‍മസി ഉടമയും മദ്യനിരോധന സമിതി സംസ്ഥാന നേതാവും നാടകനടനുമായിരുന്ന പരേതനായ അരശേരില്‍ മാത്യുവിന്റെ മകനാണ്. മാതാവ്: മണിപ്പാറ ആശാരിപ്പറമ്പില്‍ മേരി.
ഭാര്യ: ഒടുവള്ളി പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കള്‍: അമീഷ (ഡിഗ്രി വിദ്യാര്‍ഥിനി), അഭിഷേക് (പ്ലസ്ടു വിദ്യാര്‍ഥി സെന്റ് മേരീസ് സ്കൂള്‍, ആലക്കോട്). സഹോദരങ്ങള്‍: അഭിലാഷ് (ഖത്തര്‍), ആശ അനൂപ് (ലണ്ടന്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

