Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ സംരംഭങ്ങൾക്ക്...

തൊഴിൽ സംരംഭങ്ങൾക്ക് ഈടില്ലാ വായ്‌പ

text_fields
bookmark_border
തൊഴിൽ സംരംഭങ്ങൾക്ക് ഈടില്ലാ വായ്‌പ
cancel

കഴിഞ്ഞ രണ്ടു ഭാഗങ്ങളിലായി ഗൾഫ് പ്രതിസന്ധി മൂലം പ്രവാസികൾക്കുണ്ടാകുന്ന സാമ്പത്തികവും അല്ലാതെയുമുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും അവർക്കു നാട്ടിൽ ഒരു തൊഴിൽ സംരംഭത്തിന് വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ഒരു പൊതു അറിവ് തരുന്ന ലേഖനങ്ങളായിരുന്നു എഴുതിയത്. മികച്ച പ്രതികരണമാണ് അവക്ക് ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തൊഴിൽ സൃഷ്ടിക്കുകയും പ്രവാസികളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ലേഖന പരമ്പരയുടെ പ്രധാന ലക്ഷ്യം. ചെറുകിട സംരംഭങ്ങൾ വളർന്നാൽ സാമ്പത്തിക വളർച്ചക്കും വലിയ പിന്തുണ ലഭിക്കും. ധാരാളം അവസരങ്ങൾ കൃഷി, ഡയറി, ബിസിനസ്, വ്യവസായം മൽസ്യ മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ, ഫ്ലോറി കൾച്ചർ, കമ്പ്യൂട്ടർ സേവനമേഖല എന്നിങ്ങനെ നിരവധി അവസങ്ങൾ ഉണ്ട്. നിങ്ങളുടെ അഭിരുചിക്കനുസൃതമായ മേഖല വേണം തെരഞ്ഞെടുക്കാൻ.

ഏറ്റവും പ്രധാനം സാമ്പത്തികം തന്നെയാണ്. ഇന്ന് ധാരാളം ധനകാര്യ സ്ഥാപനങ്ങൾ ഈടു വാങ്ങാതെ വായ്പകൾ നൽകുന്നുണ്ട്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, കേരളത്തിൽ നോർക്ക, കെ.എസ്. എഫ്.ഇ , കേരള ഫിനാൻഷ്യൽ കോർപറേഷൻ, കേരളം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്റ് കോർപറേഷൻ, കാർഷിക വികസന ബാങ്കുകൾ, സഹകരണ മേഖലയിലെ സ്ഥാപനങ്ങൾ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. പ്രധാനപ്പെട്ട രണ്ടു പദ്ധതികളെപ്പറ്റി പറയാം.

സി.ജി.ടി.എം.എസ്.ഇ പദ്ധതി

സി.ജി.ടി.എം.എസ്.ഇ എന്നത് ഇന്ത്യയിലെ ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ഒരു പദ്ധതിയാണ്. ഇത് കേന്ദ്ര സർക്കാറും സിഡ്ബിയും ചേർന്നാണ് നടത്തുന്നത്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പുതിയ സംരംഭകർക്ക് ധനസഹായം നൽകുകയും വ്യവസായ രംഗത്ത് വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. ഈ പദ്ധതിയിലൂടെ ഈട് ഇല്ലാതെ തന്നെ 10 കോടി രൂപ വരെ വായ്പ ലഭ്യമാകും. വായ്പയുടെ വലിയ ഭാഗം വരെ ട്രസ്റ്റ് ഗ്യാരണ്ടി നൽകുന്നതിനാൽ സംരംഭകർക്കു വായ്പ എളുപ്പത്തിൽ ലഭിക്കും. നിലവിലുള്ള സംരംഭങ്ങൾക്കും പുതിയവക്കും നിബന്ധനകൾക്ക് വിധേയമായി ഈടു രഹിത വായ്പകൾ അനുവദിക്കും.

സി.ജി.എഫ്.എം.യു പദ്ധതി

ഇത് ഇന്ത്യയിലെ പ്രധാൻ മന്ത്രി മുദ്ര യോജന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ്. 10 ലക്ഷം വരെയുള്ള ചെറിയ ബിസിനസ് സംരംഭങ്ങൾക്കാണ് ഈടില്ലാതെയുള്ള വായ്പ ലഭിക്കുന്നത്. പ്രധാനമായി മൂന്നു വിഭാഗങ്ങളായി അതായത്, ശിശു (അൻപതിനായിരം വരെയുള്ള വായ്പകൾ ) , കിഷോർ ( 50001 രൂപ മുതൽ 5 ലക്ഷവും വരെ ) തരുൺ (5,00,001 മുതൽ 10 ലക്ഷവും വരെ) വായ്പയുടെ തോത് അനുസരിച്ചു തരം തിരിച്ചിരിക്കുന്നു. നിലവിലിൽ തരുൺ സ്‌കീമിൽ വായ്പ എടുത്തു കൃത്യമായി തിരിച്ചടവർക്കു തരുൺ പ്ലസ് എന്ന സ്‌ക്കിമിൽ 20 ലക്ഷം രൂപ വരെ വായ്പ കിട്ടും.

ഒരു തരക്കേടില്ലാത്ത ഉപജീവന മാർഗത്തിനു മേൽപറഞ്ഞ പദ്ധതി വളരെ യോജിച്ചതാണ്. തയ്യൽക്കട, ബേക്കറി യൂനിറ്റുകൾ, തേനീച്ച വളർത്തൽ, ചെറുകിട ഹോട്ടൽ യൂനിറ്റുകൾ, കച്ചവടം, ടാക്സി സേവങ്ങൾ തുടങ്ങി നിരവധി പദ്ധതികൾക്കു ഇത് അനുയോജ്യമാണ്.

സിഡ്ബി വായ്പകൾ

മുമ്പ് സിഡ്ബി (സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ) ബാങ്കുകൾ വഴിയും മറ്റു ധനകാര്യ സ്ഥാപങ്ങൾ വഴി ആയിരുന്നു ചെറുകിട ഇടത്തരം സംരംഭങ്ങൾക്കു വായ്പകൾ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി പദ്ധതികൾ അവർ നേരിട്ട് സംരംഭകർക്ക് നൽകുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പാലക്കാട് എന്നിവിടങ്ങളിൽ സിഡ്ബിക്കു ഓഫിസുകൾ ഉണ്ട്. പൂർണ വിവരങ്ങൾക്ക് നേരിട്ട് മേൽപറഞ്ഞ ഓഫീിസിൽ ബന്ധപ്പെടുക.

കേന്ദ്ര സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള മുകളിൽ പറഞ്ഞ നിരവധി ധനകാര്യ സ്ഥാപനങ്ങളും സഹകരണ മേഖലയിലെ സ്ഥാപങ്ങളും കാർഷിക വികസന ബാങ്കുകളും ഉദാരമായി വായ്പകൾ അനുവദിക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് സ്ഥാപനങ്ങളെ സമീപിക്കുന്നത് അഭികാമ്യമായിരിക്കും.അടുത്ത ലക്കത്തിൽ പല തരത്തിലുള്ള ലൈസൻസുകൾ, തൊഴിൽ പരിശീലനം, ലോൺ കിട്ടുന്നതിന്റെ മറ്റു ഘടകങ്ങൾ എന്നിവയെപ്പറ്റി എഴുതാം.

(തുടരും )

(മസ്കത്തിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച്എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guflnewsgulfOman
News Summary - Collateral-free loans for business ventures
Next Story