Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​യ​മ്പ​ത്തൂ​ര്‍...

കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍വേ​ദി​ക് സെ​ന്‍റ​ർ അ​ഞ്ചാ​മ​ത് ശാ​ഖ ഉ​ദ്​​ഘാ​ട​നം ഇ​ന്ന്​

text_fields
bookmark_border
കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍വേ​ദി​ക് സെ​ന്‍റ​ർ അ​ഞ്ചാ​മ​ത് ശാ​ഖ ഉ​ദ്​​ഘാ​ട​നം ഇ​ന്ന്​
cancel
camera_alt

കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍വേ​ദി​ക് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​സ്‌​ക​ത്ത്: കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍വേ​ദി​ക് സെ​ന്‍റ​റി​ന്‍റെ അ​ഞ്ചാ​മ​ത് ശാ​ഖ വെ​ള്ളി​യാ​ഴ്ച ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ബേ​ല നെ​സ്​​റ്റോ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന് എ​തി​ര്‍വ​ശ​ത്തെ പു​തി​യ ബ്രാ​ഞ്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്രൈ​വ​റ്റ് ഹെ​ല്‍ത്ത് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​ന്ന നാ​സ​ര്‍ അ​ല്‍ മു​സ്‌​ല​ഹി​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​മി​ത് നാ​ര​ങ്, എ.​വി.​പി കോ​യ​മ്പ​ത്തൂ​ര്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ സി. ​ദേ​വി​ദാ​സ് വാ​ര്യ​ര്‍, ചെ​യ​ര്‍മാ​ന്‍ യൂ​സു​ഫ് അ​ല്‍ അ​അ്മ​രി, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ബാ​ബു കൊ​ലോ​റ, സി.​ഇ.​ഒ ബി​ജേ​ഷ് കൊ​ലോ​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഒ​മാ​നി​ൽ ആ​യു​ര്‍വേ​ദ ചി​കി​ത്സ​ക്ക് സ്വീ​കാ​ര്യ​ത വ​ര്‍ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ബാ​ബു കൊ​ലോ​റ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​യ ആ​യു​ര്‍വേ​ദ മ​രു​ന്നു​ക​ള്‍ എ​ല്ലാം ഒ​മാ​നി​ലെ കോ​യ​മ്പ​ത്തൂ​ര്‍ ആ​യു​ര്‍വേ​ദി​ക് സെ​ന്‍റ​റി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടു​ത്ത അ​ഞ്ചു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സി. ​ദേ​വി​ദാ​സ് വാ​ര്യ​ര്‍, ബാ​ബു കൊ​ലോ​റ, ബി​ജേ​ഷ് കൊ​ലോ​റ, എം.​കെ പ്ര​മോ​ദ് കു​മാ​ര്‍, ഡോ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inauguration
News Summary - Coimbatore Ayurvedic Center Fifth Branch Inauguration Today
Next Story