കടലാമ സംരക്ഷണ ബോധവത്കരണ പരിപാടി
text_fieldsമസ്കത്ത്: മസിറ ഗവർണറേറ്റിലെ പരിസ്ഥിതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കടലാമകളെ സംരക്ഷിക്കാനുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സർക്കാർ സ്ഥാപനങ്ങളിലെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടി. പരിസ്ഥിതി ബോധവത്കരണം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിച്ച് തീരദേശ ജീവജാലസംരക്ഷണപ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
കടലാമകൾ നേരിടുന്ന ഭീഷണികളും അവയെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച് ക്ലാസുകളും അവതരണങ്ങളും സംഘടിപ്പിച്ചു.വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ബുക് ലെറ്റുകൾ കൈമാറുകയും ചെയ്തു. ഹരിതവത്കരണത്തോടൊപ്പം തീര പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് പരിപാടിയിൽ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

