ഒമാന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് കോച്ച്
text_fieldsബ്രാങ്കോ ഇവാൻകോവിച്ച്
മസ്കത്ത്: സൗദിക്കെതിരെയുള്ള മത്സരത്തിൽ തോറ്റെങ്കിലും ഒമാന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ച് കോച്ച് ബ്രാങ്കോ ഇവാൻകോവിച്ച്. മത്സരം ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് താരങ്ങളുടെ പ്രകടനത്തിലും കളി സ്പിരിറ്റിലും കോച്ച് തൃപ്തി രേഖപ്പെടുത്തിയത്. ഈ മത്സരം വരുന്ന പോരാട്ടങ്ങൾക്ക് ആത്മ വിശ്വാസം വർധിപ്പിക്കുന്നതാണ്. ഒമാൻ ഏറ്റവും വലിയ ടീമുകൾക്കൊപ്പവും നിൽക്കാൻ കഴിയും എന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു മത്സരം. അടുത്ത രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറാൻ ടീം ശ്രമിക്കുമെന്നും വിജയിച്ച സൗദി ടീമിന് അഭിനന്ദനങ്ങൾ നേരുകയാണെന്നും ബ്രാങ്കോ ഇവാൻകോവിച്ച് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

