ഇറ്റലിയിലെ ഒമാൻ സാംസ്കാരിക പരിപാടികൾക്ക് സമാപനം
text_fieldsറോമിൽ നടന്ന സംസ്കാരിക പരിപാടികളുടെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദർശനം
മസ്കത്ത്: സുൽത്താനേറ്റിന്‍റെ സാംസ്കാരിക പെരുമ വിളിച്ചോതി ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന കലാപരിപാടികൾക്ക് സമാപനമായി. സുൽത്താനേറ്റും ലോകരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ആശയവിനിമയം വർധിപ്പിക്കുന്നതിനായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൊളോസിയം ആർക്കിയോളജിക്കൽ പാർക്കിലായിരുന്നു കലാപരിപാടികൾ നടത്തിയിരുന്നത്.
രാജ്യത്തിന്‍റെ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന വിവിധങ്ങളായ കലാപരിപാടികളായിരുന്നു ഇവിടെ നടന്നത്. ഉദ്ഘാടന ചടങ്ങിൽ ഒമാനി, ഇറ്റാലിയൻ സംഗീതജ്ഞരുടെ സംയുക്ത അവതരണവും നടന്നു. സുൽത്താനേറ്റിന്റെ ചരിത്രവും നാഗരികതയും സംസ്കാരവും അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

