ബൗശറിൽ ശുചീകരണ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ബൗശർ വിലായത്തിൽ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പാർപ്പിട, വാണിജ്യ പരിസരങ്ങളിലെ ഖരമാലിന്യങ്ങൾ നീക്കം ചെയ്യൽ, ഇടവഴികളിലും മറ്റുമുള്ള കുറ്റിക്കാടുകൾ വെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. മണ്ണുമാന്തിയന്ത്രത്തിന്‍റെ സഹായത്തോടെയാണ് ഇവിടെ നിന്ന് ഖരമാലിന്യങ്ങൾ നീക്കംചെയ്യുന്നത്.
നേരത്തെ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 800 ടൺ മാലിന്യം ബൗശറിൽനിന്ന് നീക്കം ചെയ്തതായി മസ്‌കത്ത് നഗരസഭ അറിയിച്ചിരുന്നു. ഖുറം, അൽ ഇലാ, അസൈബ, ഗുബ്ര സൗത്ത് തുടങ്ങിയ ഭാഗങ്ങളിലെ താമസമേഖലകൾ, തെരുവുകൾ, ഉൾപ്രദേശങ്ങൾ, ഇടവഴികൾ, ബൗശറുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകൾ എന്നിവിടങ്ങളിലാണ് ശുചീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

