മനം കവർന്ന് ബിദിയയിൽ ക്ലാസിക് സ്പോർട്സ് കാർ എക്സിബിഷൻ
text_fieldsബിദിയയിൽ നടന്ന ക്ലാസിക് സ്പോർട്സ് കാർ എക്സിബിഷനിൽനിന്ന്
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ ക്ലാസിക് സ്പോർട്സ് കാർ എക്സിബിഷൻ സംഘടിപ്പിച്ചു. ബിദിയ ക്ലബ് ഫോർ കാർ റേസിങ് ആയിരുന്നു പരിപാടി നടത്തിയിരുന്നത്.
ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനുമായി സഹകരിച്ച് വടക്കൻ ശർഖിയ ഗവർണറുടെ ഓഫിസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ശീതകാല പരിപാടികളുടെ ഭാഗമായുള്ള പ്രദർശനം കാണാനായി ഒമാനിലുടനീളം ക്ലാസിക് കാർ പ്രേമികൾ ഇവിടെ എത്തിയിരുന്നു.
ബിദിയ്യയിലെ പൊതു പാർക്കിൽ 40ലധികം പങ്കാളികൾ വിവിധ തരം ക്ലാസിക് സ്പോർട്സ് കാറുകൾ പ്രദർശിപ്പിച്ചുവെന്ന് പരിപാടിയുടെ ഫീൽഡ് സൂപ്പർവൈസർ ഹമദ് ബിൻ അലി അൽ ഹജ്രി പറഞ്ഞു.
ഈ ഇവന്റ് ശീതകാല ടൂറിസം സീസണുമായി ഒത്തുപോകുന്നതാണെന്നും സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകരെയും വാഹന പ്രേമികളെയും ഈ പ്രദർശനം ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരുകാലത്ത് നിരത്തുകൾ അടക്കിവാണിരുന്ന അത്യപൂര്‍വ കാറുകളുടെ പ്രദർശനം കാണാൻ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് പ്രദർശനം കാണാനെത്തിയവർ പറഞ്ഞു. പലരും തങ്ങളുടെ ഇഷ്ട വാഹനങ്ങളുടെ കൂടെനിന്ന് ചിത്രവുമെടുത്താണ് നഗരിയിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

