ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ പൗരന്മാർ; നിരീക്ഷിച്ച് ഒമാൻ
text_fieldsമസ്കത്ത്: ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഒമാൻ പൗരന്മാരും. ഗ്ലോബൽ റെസിലിയൻസ് ഫ്ലീറ്റിൽ പങ്കെടുക്കുന്ന പൗരന്മാരുടെ അവസ്ഥകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഒമാൻ സ്ഥിരീകരിച്ചു.
കപ്പലിന്റെ അന്താരാഷ്ട്ര, മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ഒമാൻ ശ്രദ്ധാലുവാണെന്ന് അധികൃതർ പറഞ്ഞു. ആവശ്യമെങ്കിൽ, അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.കപ്പലിലെ ഓരോ പങ്കാളിയുടെയും സുരക്ഷ ഉറപ്പാക്കാനും അനാവശ്യമായ അപകടസാധ്യതകൾക്ക് അവരെ വിധേയരാക്കുന്നത് ഒഴിവാക്കാനും സുൽത്താനേറ്റ് എല്ലാ പങ്കാളികളോടും ആവശ്യപ്പെട്ടു.
അതേസമയം, ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ഇസ്രായേൽ തടഞ്ഞതിൽ ഒമാൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.പട്ടിണിയും മാനുഷിക സഹായം തടയലും യുദ്ധായുധമായി ഉപയോഗിക്കുന്ന ഇസ്രായേൽ അധിനിവേശ അധികാരികൾ പിന്തുടരുന്ന വ്യവസ്ഥാപിത നയത്തിന്റെ മറ്റൊരു ഉദാഹരണമാണതെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലി ഉപരോധം തകർത്ത് ഗസ്സയിലേക്ക് കടൽ വഴി സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുമുദ് ഫ്ലോട്ടില്ല ഈ വർഷം ആദ്യം സ്പെയിനിൽ നിന്നാണ് യാത്ര തിരിച്ചത്. 50 ലധികം കപ്പലുകൾ അടങ്ങുന്ന ഈ കപ്പൽ വ്യൂഹത്തിൽ 44-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

