പ്രകൃതിസൗഹൃദ ക്രിസ്മസ് പുൽക്കൂടുമായി ഷെമീന
text_fieldsമസ്കത്ത്: പ്ലാസ്റ്റിക്കിൽ നിർമിക്കുന്ന ഇറക്കുമതി ചെയ്ത പുൽക്കൂടുകളാണ് പൊതുവെ ക്രിസ്മസിന് വിൽപനക്ക് എത്താറ്. ഇക്കുറി ഇതിന് പകരം ഒരു പ്രകൃതിസൗഹൃദ പുൽക്കൂടായാലോ? റൂവി സ്റ്റാർ സിനിമക്ക് സമീപം താമസിക്കുന്ന കൊല്ലം സ്വദേശി ഷമീനയാണ് കാർഡ്ബോർഡും പനയോലയും പുല്ലുമെല്ലാം ഉപയോഗിച്ച് പ്രകൃതി സൗഹൃദ പുൽക്കൂട് നിർമിക്കുന്നത്. ഉപയോഗശൂന്യമായ സാധനങ്ങൾ ഉപയോഗിച്ച് വീടുകളുടെ രൂപങ്ങളും അലങ്കാര വസ്തുക്കളും നിർമിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച െഷമീന ഏകദേശം രണ്ട് മാസം മുമ്പ് യാദൃച്ഛികമായാണ് പുൽക്കൂട് നിർമാണത്തിലേക്ക് തിരിഞ്ഞത്.
കുടുംബസുഹൃത്തുക്കൾക്ക് നിർമിച്ചുനൽകിയതോടെ ഒന്ന്, രണ്ട് സ്ഥാപനങ്ങളിൽനിന്നും അന്വേഷണം വന്നു. ഇതോടെ ചെറിയതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പുൽക്കൂടുകൾ ഒരുക്കിവരുകയാണ് ഷെമീന. എല്ലാ സഹായവുമായി ഭർത്താവ് ജമീനും ഒപ്പമുണ്ട്. ഒരു പുൽക്കൂടിന് മൂന്ന് മുതൽ നാലുമണിക്കൂർ വരെ സമയമെടുക്കും. ബാർബിക്യു തയാറാക്കുന്നതിന് ഉപയോഗിക്കുന്ന ചതുരാകൃതിയിലുള്ള സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ഫ്രെയിം നിർമിക്കുക. തുടർന്ന് നുറുക്കിയെടുത്ത പുല്ലും പനയോല കഷണങ്ങളും ഒട്ടിച്ചുചേർക്കും. ഒടുവിൽ വർണാലങ്കാരത്തിന് എൽ.ഇ.ഡി ലൈറ്റുകൾ ചുറ്റിനൽകുകയും ചെയ്യും. ഉണ്ണിയേശുവിെൻറയും മറ്റും രൂപങ്ങൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ പുൽക്കൂട് മാത്രമായാണ് വിപണനത്തിന് എത്തിക്കുന്നത്. രൂപങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പുല്ലും പനയോലയും ലഭിക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജമീൻ പറയുന്നു. ഏറെ അേന്വഷണത്തിനൊടുവിലാണ് സിദാബിലെ ഫാമിൽനിന്ന് ഇത് ലഭിച്ചത്. ഇത് കഴുകി വൃത്തിയാക്കി പുൽക്കൂടിന് അനുയോജ്യമായ വിധത്തിൽ നുറുക്കിയെടുക്കും. ചിത്രരചനയോടും മറ്റും ചെറുപ്പം മുതലേ താൽപര്യം പ്രകടിപ്പിച്ചിരുന്ന െഷമീന വീടുകളുടെ മാതൃകകൾ, ഫ്ലവർവേസുകൾ, മറ്റ് അലങ്കാര വസ്തുക്കൾ എന്നിവയുടെ നിർമാണത്തിലും നിപുണയാണ്. വീടിെൻറ മാതൃക സമ്മാനമായി നൽകിയപ്പോൾ മകെൻറ ക്ലാസ് അധ്യാപികയാണ് പുൽക്കൂട് നിർമാണത്തെക്കുറിച്ച് നിർദേശിച്ചത്. െഎ.എസ്.എമ്മിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആദിൽ അഹമ്മദും ഒന്നര വയസ്സുകാരൻ അമ്മാർ അഹമ്മദുമാണ് മക്കൾ. ഇൗ രംഗത്ത് സജീവമാകണമെന്നാണ് െഷമീനയുടെ ആഗ്രഹം. എക്സിബിഷൻ സംഘടിപ്പിക്കണം, കുട്ടികൾക്ക് ക്ലാസെടുക്കൽ തുടങ്ങിയവയാണ് ഷമീനയുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
