സ്നേഹ സന്ദേശവുമായി ക്രിസ്മസ് ആഘോഷിച്ചു
text_fieldsസലാലയിൽ നടന്ന ക്രിസ്മസ് ചടങ്ങിൽനിന്ന്
മസ്കത്ത്: ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഒമാനിലെ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു. മസ്കത്ത്, സലാല, സുഹാർ തുടങ്ങി വിവിധ ഇടങ്ങളിലെ ദേവാലയങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് വിശ്വാസികൾ പ്രത്യേക പ്രാർഥനക്കും കുർബാനക്കുമായെത്തി.
ഒമാനിലെ എല്ലാ ദേവാലയങ്ങളിലും ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായി പ്രത്യേക ജനന ശുശ്രൂഷകൾ നടന്നു. മസ്കത്തടക്കമുള്ള വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പാതിരാ കുർബാനയും അനുബന്ധ പ്രാർഥനകളും സംഘടിപ്പിച്ചു. വിവിധ ഭാഷകളിലായി പാതിരാ കുർബാനയും അനുബന്ധ ചടങ്ങുകളും ഉണ്ടായിരുന്നു.മസ്കത്ത് റൂവിയിലെ ചർച്ച് കോംപ്ലക്സിൽ വിവിധ ക്രിസ്ത്യൻ സഭകളുടെ ദേവാലയങ്ങളിൽ ചടങ്ങുകൾ നടന്നു.
സലാലയിലെ വിവിധ ദേവാലയങ്ങളിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള പ്രാർഥനകൾ നടന്നു. ദാരീസിലെ ചർച്ച് സമുച്ചയത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു ശുശ്രൂഷകൾ. ഇംഗ്ലീഷിലും മലയാളത്തിലും മറ്റു ഭാഷകളിലും നടന്ന ചടങ്ങുകളിൽ സലാലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി വിശ്വാസികൾ സംബന്ധിച്ചു. സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി പി.ഒ. മത്തായി അച്ചൻ നേതൃത്വം നൽകി.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് ചർച്ചിൽ നടന്ന പ്രാർഥനകൾക്ക് ഫാദർ സിനു ചാക്കോ നേത്യത്വം നൽകി. നിരവധി വിശ്വാസികൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

