മാർ ഗ്രിഗോറിയോസ് മഹാ ഇടവകയിൽ ക്രിസ്മസ് കരോൾ സന്ധ്യ
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സന്ധ്യ ‘ബെത്ലഹേം ഒഫാർത്തോ’ ശനിയാഴ്ച വൈകീട്ട് ആറുമുതൽ റൂവി സെന്റ് തോമസ് ചർച്ചിൽ നടക്കും. കേരള നിയമസഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥി ആയിരിക്കും. മാർത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് തിരുമേനി ക്രിസ്മസ് സന്ദേശം നൽകും.
എം. വിൻസെന്റ് എം.എൽ.എ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനാ സംഗീത വിഭാഗം അസി. ഡയറക്ടർ ഫാ. അനൂപ് രാജു ഗായകസംഘത്തിന് നേതൃത്വം നൽകും.
കുരുന്നുകളും മുതിർന്നവരുമായി ഇരുനൂറോളം പേർ അണിനിരക്കുന്ന ഗായക സംഘം അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ, ബൈബിൾ കഥാപാത്രങ്ങളുടെ ക്യാരക്റ്റർ ഷോ, ക്യാൻഡിൽ ഡാൻസ്, ഡ്രാമാസ്കോപിക് നാടകം, നേറ്റിവിറ്റി സ്കിറ്റ്, നാടൻ കരോൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

