ആത്മീയ അനുഭവമായി സുഹാറിൽ ക്രിസ്തീയ ഭജൻ സന്ധ്യ
text_fieldsസുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭജൻ സന്ധ്യ
സുഹാർ: വിശ്വാസത്തിന്റെയും സംഗീതത്തിന്റെയും ആത്മീയ അനുഭവമായി സുഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ സംഘടിപ്പിച്ചു. സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭജൻ സന്ധ്യയിൽ വിവിധ വിശ്വാസികൾ പങ്കാളികളായി.
പരമ്പരാഗത ക്രിസ്തീയ ഗാനങ്ങൾ ഇടവകയിലെ പ്രമുഖ ഗായകർ ആലപിച്ചു. ഇടവക വികാരി ഫാ. സാജു പാടാച്ചിറ ആമുഖഭാഷണം നടത്തി. സെൻതോമസ് മാർത്തോമ ചർച്ച് വികാരി ഫാ. സതീഷ് കെ.എസ് ആശംസയും ഇടവക ട്രസ്റ്റി മിന്റു പി. മാത്യൂസ് സ്വാഗതവും സെക്രട്ടറി സുനിൽ ഡി ജോർജ് നന്ദിയും പറഞ്ഞു.
സുഹാർ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാദർ എൽദോസ് പോളിയുടെ സമാപന പ്രാർത്ഥനയോടെ ഭജൻ സന്ധ്യ സമാപിച്ചു. സാൽസൺ ബേബി ഗാന പരിശീലനത്തിന് നേതൃത്വം നൽകി.
സുനിൽ ഡി. ജോർജ്, നിഖിൽ ജേക്കബ്, വിൻസൺ പി.സി, അജയ് ജോർജ്, റോയ് തോമസ്, സാജൻ വർഗീസ്, അനിൽ തോമസ് എന്നിവർ നേതൃത്വം നൽകി. കീബോർഡ് -സിജിൻ വി ഡാനിയൽ, റിതം -പാഡ് ഡ്രംസ് രാജൻ, തബല, മൃദംഗം- ജബ്ബാരാജ് എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

