ചിത്താരി ഹംസ ഉസ്താദ് അനുസ്മരണ സമ്മേളനം ബർക്കയില്‍
text_fieldsബര്‍ക്ക: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ട്രഷററും കണ്ണൂര്‍ ജില്ലയിലെ ജാമിഅ അല്‍മഖര്‍ സ്ഥാപനങ്ങളുടെ ശില്പിയുമായ ചിത്താരി ഹംസ ഉസ്താദിന്റെ ഏഴാം ആണ്ട് അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ ബര്‍ക്കയിലെ അല്‍ഫവാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട് ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ സഖാഫി കാളാട് അധ്യക്ഷതവഹിക്കും. അല്‍മഖര്‍ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര മുഖ്യാതിഥിയാകും. എസ്.എസ്.എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തും.
ഐ.സി.എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് മുസ്തഫ കാമില്‍ സഖാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ചാവക്കാട്, ആര്.എസ്.എ.സി ഒമാന്‍ നാഷനല്‍ ചെയര്മാന് മുഹമ്മദ് ശരീഫ് സഅദി മഞ്ഞപ്പറ്റ, കെ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി ഇഖ്ബാല്‍ മംഗളൂരു, സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഒമാന്‍ റേഞ്ച് പ്രസിഡന്റ് ജഅഫര്‍ സഅദി പാക്കണ, ഡോ. സാഹിര്‍ കുഞ്ഞഹമ്മദ് എന്നിവർ പങ്കെടുക്കും.പരിപാടിയുടെ വിജയത്തിനായി ഇസ്മായില്‍ സഖാഫി കാളാട് ചെയര്‍മാനും മുഹമ്മദ് റഫീഖ് സഖാഫി നരിക്കോട് കണ്‍വീനറും റഫീഖ് ധര്‍മടം ഫിനാന്‍സ് സെക്രട്ടറിയും ജമാലുദ്ദീന്‍ ലത്വീഫി കോഓഡിനേറ്ററുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

