ചൈന-ഒമാൻ വ്യവസായ കോംപ്ലക്സ് : ആദ്യ കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കും
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ വൻകിട പദ്ധതിയായ ചൈന-ഒമാൻ വ്യവസായ കോംപ്ലക്സിെൻറ ഭാഗമായുള്ള ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ പൂർത്തിയാകുന്നു.
ദുകം ഹോങ്ടോങ് പൈപ്പിങ് എൽ.എൽ.സി കമ്പനിയാണ് ആദ്യമായി പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്ന കമ്പനി. ഇൗ വർഷത്തിെൻറ രണ്ടാം പാദത്തിൽ ഇത് പ്രവർത്തനം തുടങ്ങും. റീഇൻഫോഴ്സ്ഡ് പോളി എഥിലിൻ പൈപ്പുകൾ (ആർ.പി.പി) നിർമിക്കുന്ന കമ്പനിയാണ് ദുകം ഹോങ്ടോങ് പൈപ്പിങ് എൽ.എൽ.സി. ആറു ദശലക്ഷം ഡോളറാണ് ആദ്യഘട്ട നിക്ഷേപം. ആർ.പി.പി നിർമിക്കുന്ന ഒമാനിലെ ആദ്യ കമ്പനിയാകും ഇത്. പ്രാദേശിക വിപണിെക്കാപ്പം അന്താരാഷ്ട്ര വിപണിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ സ്വപ്ന സംരംഭമായ 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയുടെ ഭാഗമായാണ് ചൈന-ഒമാൻ വ്യവസായ കോംപ്ലക്സ് എന്ന വൻകിട പദ്ധതിയൊരുങ്ങുന്നത്. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ സുപ്രധാന വികസന പദ്ധതിയായ ഇത് 2016ലാണ് പ്രഖ്യാപിച്ചത്. 11.72 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പെട്രോകെമിക്കൽ, ശുദ്ധീകരണം, വൻകിട വ്യവസായ യൂനിറ്റുകൾ, പുനരുപയോഗിക്കാവുന്ന ഉൗർജ നിർമാണ കേന്ദ്രം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലുള്ള നിക്ഷേപ പദ്ധതികളാണ് ഇവിടെയൊരുങ്ങുന്നത്. മൊത്തം പത്തു ശതകോടി ഡോളറാണ് മൊത്തം നിക്ഷേപം.
60,000 സ്ക്വയർ മീറ്റർ സ്ഥലത്തായാണ് ദുകം ഹോങ്ടോങ് പൈപ്പിങ് എൽ.എൽ.സി പൂർത്തിയായി വരുന്നതെന്ന് ദുകം ഇക്കണോമിസ്റ്റ് മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. എണ്ണ-പ്രകൃതി വാതക മേഖലയിൽ ഉപയോഗിക്കാവുന്ന നോൺമെറ്റാലിക്ക് പൈപ്പുകളായിരിക്കും ഇവിടെ ഉൽപാദിപ്പിക്കുക. പ്രവർത്തനം വിപുലീകരിക്കുേമ്പാൾ ജല, വാതക വിതരണത്തിനും മലിനജല സംസ്കരണത്തിനും മറ്റും ഉപയോഗിക്കാവുന്ന തെർമോ പോളി എഥിലിൻ പൈപ്പുകളുടെ നിർമാണം ആരംഭിക്കാനും പദ്ധതിയുണ്ട്. ജി.സി.സി, ആഫ്രിക്കൻ വിപണികളിലേക്കുള്ള സാമീപ്യം ദുകമിനെ തന്ത്രപ്രധാന കേന്ദ്രമാക്കി മാറ്റുന്നതായി കമ്പനി ജനറൽ മാനേജർ ഡോ.ഷാവോ ലോങ്നാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

