ചൈന ഈസ്റ്റേൺ എയർലൈൻസ് ആദ്യ സർവിസിന് ഊഷ്മള സ്വീകരണം
text_fieldsബെയ്ജിങ്ങിൽനിന്ന് എത്തിയ ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽ0കി സ്വീകരിക്കുന്നു
മസ്കത്ത്: ബെയ്ജിങ്ങിൽനിന്ന് എത്തിയ ചൈന ഈസ്റ്റേൺ എയർലൈൻസ് ആദ്യ സർവിസിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മസ്കത്ത് -ബെയ്ജിങ് നേരിട്ടുള്ള വിമാനസർവീസിന്റെ തുടക്കമായാണ് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ആദ്യ വിമാനം ഞായറാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ബെയ്ജിങ് ഡാക്സിങ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്നെത്തിയ ഈ ആദ്യ സർവീസ് ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമയാന മേഖലയിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതാണ്.
ഒമാൻ പൈതൃക- ടൂറിസം മന്ത്രാലയവും ഒമാനിലെ ചൈനീസ് എംബസിയും സഹകരിച്ചാണ് പുതിയ വിമാന റൂട്ട് തുടങ്ങിയത്. ഈ സർവിസ് ഒമാനും ചൈനയും തമ്മിലുള്ള ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവ വളരാൻ ഗണ്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഷെഡ്യൂൾപ്രകാരം, 299 സീറ്റ് ശേഷിയുള്ള എയർബസ് A330-300 വിമാനം ഉപയോഗിച്ച് ഞായർ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവിസുകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

