മസ്കത്ത്: കുട്ടികളുടെയും കൗമാരക്കാരുടെയും വായനക്ക് ഊർജം പകർന്ന് ഖുറത്തെ ചിൽ ഡ്രൻസ് ലൈബ്രറി. ശാന്തമായ അന്തരീക്ഷത്തിൽ സുന്ദരമായി രൂപകൽപന ചെയ്ത ലൈബ്രറി വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാൽ സമ്പുഷ്ടമാണ്. ആധുനിക രീതിയിൽ ക്രമീകരിച്ചിട്ടുള്ള ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ കണ്ടെത്താൻ എളുപ്പത്തിൽ സാധിക്കും. പുറത്തെ കണ്ടൽക്കാടുകളാണ് ലൈബ്രറിയുടെ മറ്റൊരു ആകർഷണീയത. കളിക്കാൻ തയാറാക്കിയ ചെറിയൊരിടവും ലൈബ്രറിയുടെ ഭാഗമാണ്. കല, സാഹിത്യം, ജന്തുലോകം, ആരോഗ്യം, തത്ത്വശാസ്ത്രം, പൊതുവിജ്ഞാനം, ശാസ്ത്രം, സാമൂഹികം, ഭാഷ തുടങ്ങി നിരവധി മേഖലകളിലെ പുസ്തകങ്ങൾ ഇവിെട കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും അറബിയിലുമുള്ള പുസ്തകങ്ങൾ ലഭിക്കും.
ലാഭേച്ഛ കൂടാതെ സന്നദ്ധ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും ലൈബ്രറിയിൽ സംഭാവനയായി സ്വീകരിക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 5:18 AM GMT Updated On
date_range 2019-06-16T04:29:58+05:30ബാലസാഹിത്യത്തിെൻറ വാതായനം തുറന്ന് ചിൽഡ്രൻസ് ലൈബ്രറി
text_fieldsNext Story