സലാല: പഠനത്തിെൻറയും പരീക്ഷയുടെയും തിരക്കുകളിൽ നിന്നകന്ന് കളിച്ചുല്ലസിക്കാൻ സ ലാലയിലെ കുരുന്നുകൾ ഒത്തുകൂടി. മലർവാടി ബാലസംഘം സലാല പബ്ലിക് പാർക്കിൽ ഒരുക്കിയ ബാലോത്സവ വേദിയാണ് കുരുന്നുകളുടെ ഉത്സവമായത്. നാനൂറോളം കുരുന്നുകൾ പങ്കെടുത്ത പര ിപാടി സലാല ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഡോ. സയ്യിദ് അഹ്സൻ ജമീൽ ഉദ്ഘാടനം ചെയ്തു. മലർവാടി ബാലസംഘം രക്ഷാധികാരി ജി. സലീം സേഠ്, ഇന്ത്യൻ വെൽഫെയർ ഫോറം പ്രസിഡൻറ് യു.പി ശശീന്ദ്രൻ, മലയാളവിഭാഗം കോ കൺവീനർ വഹീദുസ്സമാൻ, സോഷ്യൽ ക്ലബ് സ്പോർട്സ് സെക്രട്ടറി അജിത്, യാസ് ആക്ടിങ് പ്രസിഡൻറ് മുസ്അബ് ജമാൽ, ഐ.എം.ഐ വനിതവിഭാഗം പ്രസിഡൻറ് ഉമ്മുൽ വാഹിദ, കൺവീനർ കെ. ഷൗക്കത്തലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
നാല് മുതൽ 12 വരെ വയസ്സുള്ള കുട്ടികളെ നാലു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തിയത്. കിഡ്സ് വിഭാഗത്തിൽ ഏഴും സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 12 വീതം ഗെയിമുകളും ഉണ്ടായിരുന്നു.
നിയതി നമ്പ്യാർ, ലന മറിയം, മുഹമ്മദ് ഷാസിൽ (കിഡ്സ്), നിഹാന, വാസിൽ അഷ്റഫ്, മുഹമ്മദ് റൈഹാൻ (സബ് ജൂനിയർ), അഫ്നാൻ എ.പി, മുഹമ്മദ് ദിൽഷാൻ, അമൻറ സി. ആൻറണി(ജൂനിയർ), മനുകൃഷ്ണ, ഫർഹ ഫാത്തിമ, റിയാ ഖാൻ (സീനിയർ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, അൽ അമീൻ (അൽ അഖ്മാർ ട്രേഡിങ്), എൻജിനീയർ പർവേസ്, ഐ.ഐ.ഐ പ്രസിഡൻറ് ജി. സലീം സേഠ് തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മെഡലുകൾ കൈമാറി. ബാലോത്സവം കൺവീനർ കെ. ഷൗക്കത്തലി, കോ കൺവീനർമാരായ സലീൽ ബാബു, ഷജീൽ ഹസൻ എന്നിവർ നേതൃത്വം നൽകി.