ആഘോഷമായി ശിശുദിന പരിപാടികൾ
text_fieldsമസ്കത്ത് കെ.എം.സി.സി മബെല ഏരിയ വിമൻ ആൻഡ് ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ
നടന്ന ശിശുദിനാഘോഷം
മസ്കത്ത്: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ശിശുദിനം ആഘേഷിച്ചു. കുട്ടികൾക്കായി വിവിധ പരിപാടികൾ ഒരുക്കി.
മസ്കത്ത് കെ.എം.സി.സി മബെല ശിശുദിനാഘോഷം
മസ്കത്ത് കെ.എം.സി.സി മബെല ഏരിയ വിമൻ ആൻഡ് ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. മബെല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കൻഡറി ഖുർആൻ മദ്റസ ഹാളിൽ ആയിരുന്നു പരിപാടി. കുട്ടികളുമായി സംഘടിപ്പിച്ച പരിപാടിയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും സബ് ജൂനിയർ വിഭാഗത്തിന് കളറിങ് മത്സരവുമാണ് സംഘടിപ്പിച്ചത്.
സീനിയർ വിഭാഗം ക്വിസ് മത്സരത്തിൽ ഫൗസ് ഫാമിസ് മുഹമ്മദ് ഒന്നാം സ്ഥാനവും മുഹമ്മദ് സാമിൽ രണ്ടാം സ്ഥാനവും ഫറാസ് അറാഫത് മൂന്നാം സ്ഥാനവും നേടി ജൂനിയർ വിഭാഗത്തിൽ ഹംദാൻ ഫൈസൽ ഒന്നാം സ്ഥാനവും ആയിഷ മിൻഹാ രണ്ടാം സ്ഥാനവും മുഹമ്മദ് സയാനും ഹൈഫ ഫൈസലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ജനുവരി രണ്ടിന് നടക്കുന്ന കുടുംബസംഗമവേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
കളറിങ് മത്സര വിജയിയെയും അന്ന് പ്രഖ്യാപിക്കും. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം പരിപാടി ഉദ്ഘാടനം ചെയ്തു. യാക്കൂബ് തിരൂർ അധ്യക്ഷത വഹിച്ചു. സഫീർ കോട്ടക്കൽ, അറാഫത്ത് എസ്.വി, സൈനുൽ ആബിദ്, മുഹമ്മദ് റിസ്വാൻ, നഫ് ല റാഫി, റഫ്സി ഫൈസൽ, ഷംന ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.
ഇൻകാസ് ഇബ്ര ശിശുദിനാഘോഷം
ഇൻകാസ് ഇബ്ര റിജനൽ കമ്മിറ്റിയിലെ കുരുന്നുകൾ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് കുട്ടികളോടുണ്ടായിരുന്ന അതിയായ സ്നേഹത്തിന്റെ ഓർമ പരസ്പരം പങ്കുവെച്ചായിരുന്നു ആഘോഷം.
കുട്ടികൾക്ക് സുരക്ഷിതവും സ്നേഹപൂർണ്ണവുമായ ഒരു ലോകം എങ്ങനെ നിർമിക്കണം എന്നതിനെക്കുറിച്ച് അമയ ബിബിൻ, കുട്ടികളുടെ സ്വപ്നങ്ങളും കഴിവുകളും വളർത്തിയെടുക്കാനുള്ള വഴികളെക്കുറിച്ച് ജെസ്വിൻ സുനിൽ, നെഹ്റുവിന്റെ ചിന്തകളെക്കുറിച്ച് നവിൻ സൈമൺ എന്നിവർ സംസാരിച്ചു. ജിയാന ബിബിൻ, ജെസ് മരിയ സുനിൽ, നിഹൽ, നിഹ, നിമ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

