Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right11 വയസ്സുവരെയുള്ള...

11 വയസ്സുവരെയുള്ള കുട്ടികൾ സ്​കൂളിൽ മാസ്​ക്​ ധരിക്കേണ്ടതില്ല

text_fields
bookmark_border
11 വയസ്സുവരെയുള്ള കുട്ടികൾ സ്​കൂളിൽ മാസ്​ക്​ ധരിക്കേണ്ടതില്ല
cancel

മ​സ്​​ക​ത്ത്​: 11 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ സ്​​കൂ​ളു​ക​ളി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​വ​ർ​ക്ക്​ മാ​സ്​​ക്​ നി​ർ​ബ​ന്ധം.

സ്വ​ദേ​ശി സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ഒ​മ്പ​ത്, 11 ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശം. 12 വ​യ​സ്സി​നു​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ മു​ഖാ​വ​ര​ണം ധ​രി​ക്കു​ക​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ക​യും വേ​ണം.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചാ​ണ്​ ഇൗ ​തീ​രു​മാ​ന​ം. മാ​സ്ക്കു​ക​ൾ കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​ക്ക്​ ഒ​പ്പം നി​ല​ത്തു​ വീ​ണ​വ എ​ടു​ത്തു​വെ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കും.

എ​ന്നാ​ൽ, കു​ട്ടി താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യി​രി​ക്കു​ക​യും മു​ഖാ​വ​ര​ണം ശ​രി​യാ​യ രീ​തി​യി​ൽ വെ​ക്കാ​നും അ​റി​യു​ന്ന പ​ക്ഷം ആ​റി​നും 11നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story