കുട്ടി വാഹനമോടിച്ച സംഭവം: പിതാവിനെ പൊലീസ് വിളിപ്പിച്ചു
text_fieldsമസ്കത്ത്: കുട്ടി വാഹനമോടിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് കമാൻഡിലേക്ക് വിളിപ്പിച്ചു. സ്വന്തവും മറ്റുള്ളവരുടെയും ജീവനും അപകടപ്പെടുത്തുംവിധമായിരുന്നു കുട്ടിയുടെ ഡ്രൈവിങ്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിതാവിനെ വിളിപ്പിച്ചത്.
ഡ്രൈവിങ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് നടപടി. കട്ടിയുടെ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കിക്കൊടുക്കുന്നതിനായിരുന്നു പിതാവിനെ വിളിപ്പിച്ചതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

