ചെക്കുകൾ മടങ്ങുന്ന സംഭവങ്ങൾ കുറയുന്നു; സൂചിപ്പിക്കുന്നത് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള ക്രമേണയുള്ള മാറ്റം
text_fieldsമസ്കത്ത്: ചെക്കുകൾ മടങ്ങുന്ന സംഭവങ്ങളിൽ കുറവ് വന്നതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) ഈ വർഷത്തെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട്. ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള ക്രമേണയുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.
സമയം കഴിഞ്ഞുള്ള ചെക്കുകള്‍, നേരത്തെയുള്ള പണമടക്കല്‍ തുടങ്ങിയ സാങ്കേതികപിശകുകള് ക്ലിയറിങ്ങിനായി അവതരിപ്പിച്ച മൊത്തം ചെക്കുകളില്‍ നേരിയ കുറവുണ്ടായി. പണമടക്കാത്ത ആകെ ചെക്കുകള്‍ 13.89 ശതമാനം കുറഞ്ഞു (362,072 ല്‍ നിന്ന് 311,764 ആയി). പണമടക്കാത്ത ചെക്കുകളുടെ വിഹിതം 2023ല്‍ 9.8 ശതമാനത്തില്‍നിന്ന് കഴിഞ്ഞ വർഷം 8.9 ശതമാനമായി കുറഞ്ഞു.
ധനകാര്യസ്ഥാപനങ്ങള്‍ അവരുടെ ചെക്ക് ക്ലിയറിങ് ചട്ടക്കൂടുകള്‍ മെച്ചപ്പെടുത്തുന്നത് തുടരുകയാണ്. ഇത് പണമടക്കാത്ത ചെക്കുകള്‍ കുറക്കുന്നതിന് കാരണമാകുന്നു. സമാന്തരമായി, ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും കൂടുതല്‍ ശക്തമായ അനുസരണ രീതികള്‍ നടപ്പാക്കലും പേമെന്റ് കാര്യക്ഷമതയെ കൂടുതല്‍ പിന്തുണക്കുന്നു. ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ടുകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുമ്പോള്‍, ഫണ്ടിന്റെ അഭാവത്തില്‍ ചെക്കുകള്‍ ബൗണ്‍സ് ചെയ്യപ്പെടുന്നതിന്റെ എണ്ണം കൂടുതല്‍ കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞവർഷം പണമടക്കാത്ത ചെക്കുകളുടെ പ്രാഥമിക കാരണങ്ങളിലും ഗണ്യമായ കുറവുണ്ടായി. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ ചെക്കുകള്‍ തിരിച്ചെത്തിയത് 12.2 ശതമാനം കുറഞ്ഞു.
ഇത് ഉപഭോക്താക്കള്‍ മെച്ചപ്പെട്ട അക്കൗണ്ട് ബാലന്‍സ് മാനേജ്മെന്റ് നടത്തിയതായും ചെക്കുകളുടെ ഉപയോഗം കുറഞ്ഞതായും സൂചിപ്പിക്കുന്നു. അക്കൗണ്ട് ക്ലോസ്ഡ്/ഫ്രോസണ്‍ ഉള്‍പ്പെടുന്ന കേസുകള്‍ 29.1 ശതമാനം കുറഞ്ഞു. ഇത് ബാങ്കുകളുടെ ഉപഭോക്തൃ ഇടപെടല്‍ മെച്ചപ്പെടുത്തിയതായും നിഷ്ക്രിയമോ ഉപേക്ഷിക്കപ്പെട്ടതോ ആയ അക്കൗണ്ടുകള്‍ കുറയുന്നതായും സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

