Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:40 AM GMT Updated On
date_range 2019-07-25T11:10:21+05:30ചേംബർ ഒാഫ് കോമേഴ്സിന് കീഴിൽ മധ്യസ്ഥത സംവിധാനം നിലവിൽവന്നു
text_fieldsമസ്കത്ത്: ഒമാൻ ചേംബർ ഒാഫ് കോമേഴ്സിന് കീഴിൽ മധ്യസ്ഥത സംവിധാനം നിലവിൽ വന്നു. ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഒമാൻ കമേഴ്സ്യൽ ആർബിട്രേഷൻ സെൻറർ നിലവിൽവന്നത്. വാണിജ്യ സാമ്പത്തിക തർക്കങ്ങൾ തീർക്കുന്നതിൽ സെൻററിന് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു. വാണിജ്യ മേഖലകളിലടക്കം നിക്ഷേപകരുടെയും കച്ചവടക്കാരുടെയും ആത്മവിശ്വാസം വർധിപ്പിക്കാൻ ഇതുവഴി കഴിയും. പ്രാദേശിക, മേഖല തലത്തിൽ കൂടുതൽ നിക്ഷേപകരെ ഒമാനിലേക്ക് ആകർഷിക്കാൻ സാധിക്കും. കമ്പനികളും നിക്ഷേപകരും തമ്മിലൊക്കെയുള്ള തർക്കങ്ങൾ കോടതികളിലേക്ക് എത്താതെ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
Next Story