Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയാളി സംഘം...

മലയാളി സംഘം വണ്ടിച്ചെക്ക്​ നൽകി ലക്ഷത്തിലധികം റിയാൽ തട്ടി

text_fields
bookmark_border
മലയാളി സംഘം വണ്ടിച്ചെക്ക്​ നൽകി ലക്ഷത്തിലധികം റിയാൽ തട്ടി
cancel

മസ്​കത്ത്​: മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം ഒമാനിൽ വണ്ടിച്ചെക്ക്​ നൽകി ലക്ഷത്തിലധികം റിയാലി​​​​​​െൻറ തട്ടിപ്പ്​ നടത്തി. രണ്ട്​ കമ്പനികളുടെ പേരിൽ മസ്​കത്തും സലാലയും കേന്ദ്രീകരിച്ചാണ്​ തട്ടിപ്പ്​ നടത്തിയത്​. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്​ഥാപനങ്ങളിൽനിന്ന്​ പി.ഡി.ഒയുടെതടക്കം പ്രോജക്​ടുകളിലേക്കെന്നു​ പറഞ്ഞ്​ ഇവർ പല സാധനങ്ങളും വാങ്ങുകയായിരുന്നു. ഇവക്ക്​ വിലയായി ഒരു മാസവും അതിനു മുകളിലും കാലാവധിയുള്ള ചെക്കുകൾ നൽകി​. ചെക്കുകൾ മടങ്ങിയതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ കമ്പനികൾ അടച്ചുപൂട്ടി തട്ടിപ്പുകാർ രാജ്യം വിട്ടതായി കണ്ടെത്തിയത്​. വിസിറ്റിങ്​ വിസയിലെത്തിയ മലയാളികളാണ്​ തട്ടിപ്പി​​​​​​െൻറ ബുദ്ധി കേന്ദ്രമെന്നാണ്​ കരുതുന്നത്. മാർച്ച്​, ഏപ്രിൽ മാസങ്ങളിലായാണ്​ തട്ടിപ്പ്​ നടന്നത്​. ഏപ്രിൽ അവസാനത്തോടെയാണ്​ ജീവനക്കാർ നാടുവിട്ടത്​. റോയൽ ഒമാൻ പൊലിസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

മസ്​കത്തിലെ വതയ്യ കേന്ദ്രീകരിച്ചുള്ള ഹാലൂൽ അൽ അമിറാത്ത്​ അൽ ഹദീത്ത എൽ.എൽ.സി, അൽ ഖുവൈർ കേന്ദ്രമായുള്ള ഫർദൗസ്​ അൽ ഖലീജ്​ ട്രേഡിങ്​ എൽ.എൽ.സി എന്നീ സ്​ഥാപനങ്ങളുടെ പേരിലാണ്​ തട്ടിപ്പ്​ നടത്തിയത്​. തട്ടിപ്പ്​ വലയിൽ കുടുങ്ങിയ പല സ്​ഥാപനങ്ങളും മലയാളി ജീവനക്കാരുടെ ഉത്തരവാദിത്തത്തിലാണ്​ ഇവർക്ക്​ സാധനങ്ങൾ കൈമാറിയത്​. സാധനങ്ങളുടെ വിലക്കുള്ള ചെക്കുകൾ മടങ്ങിയതോടെ പതിനായിരക്കണക്കിന്​ റിയാലി​​​​​​െൻറ സാമ്പത്തിക ബാധ്യത ഇൗ മലയാളി ജീവനക്കാരുടെ തലയിലാകുന്ന സാഹചര്യമാണുള്ളത്​.

വാട്ടർഫിൽട്ടറുകളും വാട്ടർ ഹീറ്ററുകളും മറ്റും വിൽപന നടത്തുന്ന മബേല കേന്ദ്രമായുള്ള അൽ അലായ ട്രേഡിങ്​ കമ്പനിക്ക്​ നഷ്​ടമായത്​ 26,000ത്തിലധികം റിയാലി​​​​​​െൻറ സാധനങ്ങളാണ്​. ദുകമിലെ പ്രോജക്​ടിലേക്ക്​ സാധനങ്ങൾ ആവശ്യമുണ്ടെന്നും വെബ്​സൈറ്റിൽനിന്നാണ്​ നമ്പർ ലഭിച്ചതെന്നും പറഞ്ഞാണ്​ ആദ്യം വിളിക്കുന്നതെന്ന്​ ഇവിടത്തെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി റെജി പറഞ്ഞു. ക്വ​േട്ടഷൻ നൽകി വൈകാതെ പർച്ചേസ്​ ഒാർഡറും ലഭിച്ചു. സാധനങ്ങൾ ബർക്ക റുമൈസിൽ ലീസിനെടുത്ത സ്​റ്റോർ മുറിയിൽ എത്തിക്കാനാണ്​ നിർദേശിച്ചതെന്ന്​ റെജി പറഞ്ഞു. വതയ്യയിലെ ഒാഫിസിൽനിന്ന്​ ചെക്ക്​ നൽകുകയും ചെയ്​തു. കാലാവധിയായപ്പോൾ ചെക്ക്​ ബാങ്കിൽ സമർപ്പിച്ചെങ്കിലും മടങ്ങി. തുടർന്ന്​ അന്വേഷിച്ചപ്പോൾ ഒാഫിസ്​ പൂട്ടിക്കിടക്കുകയായിരുന്നു. ഒാഫിസിലെ എല്ലാ രേഖകകളും മാറ്റുകയും ചെയ്​തിരുന്നു​.

തുടർന്ന്​ സ്​പോൺസറായ സ്വദേശി സ്​ത്രീയെ അന്വേഷിച്ച്​ പോയെങ്കിലും അവർ ചികിത്സാർഥം രാജ്യത്തിന്​ പുറത്താണെന്നാണ്​ അറിഞ്ഞത്​. ഇതോടെയാണ്​ പൊലീസിൽ പരാതി നൽകിയത്​. റെജിയുടെ സഹോദരൻ റോഷ​​​​​​െൻറ ചുമതലയിലാണ്​ സാധനങ്ങൾ നൽകിയത്​. തങ്ങൾക്ക്​ സാധനങ്ങൾ നൽകിയ കമ്പനികൾക്ക്​ റോഷ​​​​​​െൻറ ശമ്പളത്തിൽനിന്ന്​ തവണകളായാണ്​ തുക നൽകുന്നത്​. ഭാര്യയുടെ സ്വർണം വിറ്റും കുറച്ച്​ പണം അടച്ചതായി റെജി പറഞ്ഞു.
14ഒാളം മലയാളി ജീവനക്കാരാണ്​ തട്ടിപ്പ്​ കമ്പനിയിൽ ഉണ്ടായിരുന്നത്​. മഹാരാഷ്​ട്ര, തമിഴ്​നാട്​ സ്വദേശികളും ഉണ്ടായിരുന്നു. ഇവർ മുങ്ങിയതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ എല്ലാവരും വിസിറ്റിങ്​ വിസയിലായിരുന്നു എന്ന്​ മനസ്സിലാക്കാൻ സാധിച്ചത്​. ഒമാനിൽ വിസിറ്റിങ്​ വിസയിലുണ്ടായിരുന്ന ചിലരെ ഇൗ കമ്പനിയിൽ ജോലിക്ക്​ എടുത്തിരുന്നതായും അറിയാനായി. ജസ്​റ്റിൻ ജോസഫ്​ എന്നയാളാണ്​ തട്ടിപ്പി​​​​​​െൻറ പ്രധാന ആസൂത്രകൻ. ഇയാൾ കമ്പനിയുടെ പ്രൊക്യുർമ​​​​​െൻറ്​ മാനേജർ തസ്​തികയിലായിരുന്നു. ഷിജിൽ ജോർജ്​, ബിജു തുടങ്ങിയ മലയാളികളും തങ്ങളെ ബന്ധപ്പെട്ടിരുന്നതായി റെജി പറഞ്ഞു.

യു.എ.ഇ കേന്ദ്രമായുള്ള അൽ ബയാൻ വാട്ടർ കമ്പനിക്ക്​ നഷ്​ടമായത്​ 21,000 റിയാലി​​​​​​െൻറ വെള്ളമാണ്​​. പി.ഡി.ഒ ​േപ്രാജക്​ടിലേക്ക്​ എന്നു​ പറഞ്ഞാണ്​ വതയ്യയിലും അൽ ഖുവൈറിലുമുള്ള കമ്പനികളിലേക്ക്​ വെള്ളം വാങ്ങിയത്​. ഇലക്​ട്രിക്കൽ ആൻഡ്​​ ഇലക്​ട്രോണിക്​സ്​ ഉൽപന്ന വിപണന രംഗത്ത്​ പ്രവർത്തിക്കുന്ന കമ്പനിയിൽനിന്ന്​ 90,000 റിയാലി​​​​​​െൻറ സാധനങ്ങൾ വാങ്ങിയതായി അറിഞ്ഞതായും റെജി പറഞ്ഞു. ബർക്കയിലും ഗാലയിലുമായാണ്​ ഇവർ സ്​റ്റോർ ലീസിനെടുത്തിരുന്നത്​. ബർക്കയിൽ സാധനങ്ങളുമായി വരു​േമ്പാൾ ഒാരോ ദിവസവും സ്​റ്റോറിൽ പുതിയ സാധനങ്ങളാണ്​ ഉണ്ടായിരുന്നതെന്നും റെജി പറഞ്ഞു. മുംബൈയിലേക്കും ഖത്തറിലേക്കും സാധനങ്ങൾ കപ്പലിൽ അയക്കുന്നതി​​​​​​െൻറ നിരക്കുകൾ ഇവർ അന്വേഷിച്ചിരുന്നതായും അറിയാൻ കഴിഞ്ഞു. ജന​േററ്റർ, മാർബിൾ, ടൈൽസ്​ തുടങ്ങിയ സാധനങ്ങൾ ഇവർക്ക്​ നൽകിയ കമ്പനികളും ഉണ്ട്​. പലരും കേസ്​ കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചി​േട്ടയുള്ളൂ. റൂവിയിൽ ഭക്ഷണം കഴിച്ച ഹോട്ടലിൽ അടക്കം പണം നൽകാതെയാണ്​ മുങ്ങിയിരിക്കുന്നത്​​.

സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ചെ​ക്കു​ക​ൾ മാ​ത്രം സ്വീ​ക​രി​ക്കു​ക –ആ​ർ.​ഒ.​പി
മ​സ്​​ക​ത്ത്​: വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ൾ പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ബാ​ങ്ക്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ചെ​ക്കു​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു. ചെ​ക്കി​ൽ എ​ഴു​തി​യി​ട്ടു​ള്ള തു​ക ന​ൽ​കു​ന്ന​തി​ന്​ മ​തി​യാ​യ പ​ണം അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്ന്​ ബാ​ങ്ക്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന ചെ​ക്കു​ക​ൾ മാ​ത്ര​േ​മ​ സ്വീ​ക​രി​ക്കാ​ൻ പാ​ടു​ള്ളൂ.

അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​ക്ക്​ മ​ട​ങ്ങി​യ കേ​സു​ക​ൾ ഒ​മാ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഒാ​ഫി​സ​റാ​യ മേ​ജ​ർ ഗ​സാ​ൻ അ​ൽ സ​ദ്​​ജാ​ലി പ​റ​ഞ്ഞു. വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ൾ ഇ​ന്ന്​ ഒ​മാ​നി​ൽ പൊ​തു​വാ​യി കാ​ണ​പ്പെ​ടു​ന്ന വ​ഞ്ച​ന​ക്കു​റ്റ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ചെ​ക്ക്​ എ​ഴു​തു​ന്ന ആ​രെ​യും വി​ശ്വ​സി​ക്ക​രു​ത്. പ​ണം എ​ങ്ങ​നെ എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ പ​ല​രും ശി​ക്ഷ കി​ട്ടു​ന്ന​തും ജ​യി​ലി​ൽ പോ​കു​ന്ന​തും ഒ​ന്നും കാ​ര്യ​മാ​ക്കാ​റി​ല്ല. മ​ട​ങ്ങു​മെ​ന്ന്​ ഉ​റ​പ്പു​ള്ള ചെ​ക്ക്​ എ​ഴു​തു​ന്ന​ത്​ എ​ളു​പ്പ​ത്തി​ൽ പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​ധാ​ന വ​ഴി​ക​ളി​ൽ ഒ​ന്നാ​ണ്. ഒാ​ർ​ഡി​ന​റി, സ​ർ​ട്ടി​ഫൈ​ഡ്​ ചെ​ക്കു​ക​ളാ​ണ്​ ഉ​ള്ള​ത്. ഒാ​ർ​ഡി​ന​റി ചെ​ക്കു​ക​ൾ സ്വീ​ക​രി​ക്കു​േ​മ്പാ​ൾ അ​ക്കൗ​ണ്ടി​ൽ പ​ണ​മു​ണ്ടോ​യെ​ന്ന​ത്​ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ചെ​ക്ക്​ സ്വീ​ക​രി​ക്കു​ന്ന​ത്​ അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ പ​ണ​മു​ണ്ടെ​ന്ന​ത്​ ബാ​ങ്ക്​ ആ​ണ്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന​ത്. സ്​​ഥ​ലം വാ​ങ്ങു​േ​മ്പാ​ൾ​പോ​ലും വ​ണ്ടി​ച്ചെ​ക്ക്​ ന​ൽ​കു​ന്ന​വ​ർ ഉ​ണ്ട്. ചെ​ക്ക്​ ബാ​ങ്ക്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക വ​ഴി മാ​ത്ര​മേ ത​ട്ടി​പ്പി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കൂ. ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ൽ എ​ളു​പ്പ​ത്തി​ൽ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ മേ​ജ​ർ ഗ​സാ​ൻ അ​ൽ സ​ദ്​​ജാ​ലി പ​റ​ഞ്ഞു. ഇ​തു​വ​ഴി മാ​ത്ര​മേ പ്ര​തി​ക​ൾ രാ​ജ്യം വി​ടു​ന്ന​തി​നു​​മു​മ്പ്​ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​മാ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കേ​സു​ക​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്​ വ​ണ്ടി​ച്ചെ​ക്ക്​ കേ​സു​ക​ളാ​ണ്. 3,054 കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 2017ൽ 2963 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സ്​​ഥാ​ന​ത്താ​ണി​ത്. 1920 കേ​സു​ക​ളു​മാ​യി മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ ആ​ണ്​ ചെ​ക്ക്​ കേ​സു​ക​ളി​ൽ ഒ​ന്നാ​മ​ത്. ബി​നാ​മി വ്യാ​പാ​ര​മാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചെ​ക്ക്​ കേ​സു​ക​ളി​ൽ കൂ​ടു​ത​ൽ എ​ണ്ണ​ത്തി​നും കാ​ര​ണ​മെ​ന്ന്​ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ റെ​ഗു​ലേ​ഷ​ൻ ക​മ്മി​റ്റി മേ​ധാ​വി മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സി പ​റ​ഞ്ഞു. ഒ​മാ​നി സ്​​പോ​ൺ​സ​റു​ടെ ക​മ്പ​നി മാ​സം​തോ​റും നി​ശ്ചി​ത തു​ക ന​ൽ​കി വി​ദേ​ശി​യാ​കും ന​ട​ത്തു​ക. വി​ദേ​ശി ത​നി​ക്ക്​ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​റി​യാ​വു​ന്ന തു​ക​ക്ക്​ ചെ​ക്ക്​ എ​ഴു​തു​ന്നു. സം​ഗ​തി​ക​ളൊ​ന്നും അ​റി​യാ​ത്ത സ്​​പോ​ൺ​സ​ർ ഇ​തി​ൽ ഒ​പ്പു​വെ​ക്കു​ന്നു. കേ​സ്​ ആ​കു​ന്ന​തോ​ടെ ഒ​പ്പി​ട്ട ആ​ൾ എ​ന്ന നി​ല​ക്ക്​ സ്​​പോ​ൺ​സ​ർ​ക്ക്​ ജ​യി​ലി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​താ​യി മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscheaque cheating
News Summary - cheaque cheating-kuwait-gulf news
Next Story