Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചാ​രി​റ്റി ഡ്രൈ​വ്:...

ചാ​രി​റ്റി ഡ്രൈ​വ്: നെ​സ്​​റ്റോ 1500 ഫു​ഡ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ചാ​രി​റ്റി ഡ്രൈ​വ്: നെ​സ്​​റ്റോ 1500 ഫു​ഡ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel

മ​സ്ക​ത്ത്​: വി​ശു​ദ്ധ റ​മ​ദാ​നി​ൽ അ​ശ​ര​ണ​ർ​ക്ക്​ കൈ​ത്താ​ങ്ങു​മാ​യി നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. മ​സ്‌​ക​ത്ത്, ബാ​ത്തി​ന, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 1500 ഫു​ഡ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു. കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി (സി.​എ​സ്.​ആ​ർ) സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ര​യും ഫു​ഡ്​ കി​റ്റു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ ക​ര​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച​ത്.

പ്രാ​ദേ​ശി​ക ക​മ്യൂ​ണി​റ്റി​ക​ളു​മാ​യും അ​ധി​കാ​രി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഫു​ഡ് ബോ​ക്സു​ക​ളു​ടെ വി​ത​ര​ണം. സാ​മൂ​ഹി​ക​ക്ഷേ​മ​ത്തി​നും സ​മൂ​ഹ​വി​ക​സ​ന​ത്തി​നു​മു​ള്ള നെ​സ്​​റ്റോ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​റ​ച്ച ഫു​ഡ്​ ബോ​ക്സു​ക​ൾ റു​മൈ​സി​ലെ നെ​സ്റ്റോ​യു​ടെ സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സി​ൽ​നി​ന്നാ​ണ് പാ​ക്ക് ചെ​യ്‌​ത​ത്. റ​മ​ദാ​ൻ ന​ന്ദി​യും അ​നു​ക​മ്പ​യും പ്ര​ക​ടി​പ്പി​ക്കേ​ണ്ട മാ​സ​മാ​ണ്, ഫു​ഡ്​ ബോ​ക്സു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലൂ​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​വും പി​ന്തു​ണ​യും ന​ൽ​കാ​നാ​ണ്​ ത​ങ്ങ​ൾ ശ്ര​മി​​ച്ച​തെ​ന്ന്​ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലൊ​ള്ള​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് സാ​ന്നി​ധ്യ​മു​ള്ള ഒ​മാ​നി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ര​ത്തി​ലാ​ണ് ഫു​ഡ്​ ബോ​ക്സു​ക​ളു​ടെ വി​ത​ര​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​ത്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

മേ​ഖ​ല​യി​ലു​ട​നീ​ളം 15 ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ്​ നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ള​ത്. കോ​ർ​പ​റേ​റ്റ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ക​മ്പ​നി, ഈ ​വി​ശു​ദ്ധ​മാ​സ​ത്തി​ൽ സ​ഹാ​നു​ഭൂ​തി, ഐ​ക്യ​ദാ​ർ​ഢ്യം, മാ​ന​വി​ക സേ​വ​നം എ​ന്നീ മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ്​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​​യ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitynesto oman
News Summary - Charity Drive: Nesto distributed 1500 food boxes
Next Story