Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഘോഷങ്ങളിൽ ട്രെൻഡ്...

ആഘോഷങ്ങളിൽ ട്രെൻഡ് മാറ്റം; പുതിയ ഡെസ്റ്റിനേഷൻ തേടി കുടുംബങ്ങൾ

text_fields
bookmark_border
ആഘോഷങ്ങളിൽ ട്രെൻഡ് മാറ്റം; പുതിയ ഡെസ്റ്റിനേഷൻ തേടി കുടുംബങ്ങൾ
cancel

മസ്കത്ത്: ആഘോഷകാലത്തെ യാത്രാ സങ്കൽപങ്ങൾ മാറിമറിയുകയാണ്. വെറുമൊരു ആഘോഷത്തിനപ്പുറം ആത്മാവിനെ തൊട്ടുണർത്തുന്ന അനുഭവ നിമിഷങ്ങൾക്കായി കുടുംബങ്ങൾ പുതിയ ഇടങ്ങൾ തേടി യാത്ര തിരിക്കുന്ന പ്രവണത ഏറിവരുന്നു. ട്രാവൽ മേഖലയിൽ ഈ വർഷം ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച്, പതിവ് ആഘോഷരീതികളിൽ നിന്ന് മാറി, പുതിയ അനുഭവങ്ങളും കാഴ്ചകളും തേടി ലോകം ചുറ്റാൻ ബാഗ് പായ്ക്ക് ചെയ്യുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ ദൃശ്യമാകുന്നത്. ഈ മാറ്റത്തിന്റെ മുൻനിരയിൽ ‘ട്രാവൽ ഡയറീസ്’ (Travel Diaries) എന്ന പേരുമുണ്ട്.

ഓരോ വർഷവും പുതിയ ലക്ഷ്യസ്ഥാനങ്ങൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രാവൽ ഡയറീസിലെ ഡെസ്റ്റിനേഷൻ സ്പെഷ്യലിസ്റ്റ് സജു പറയുന്നു. ‘സഞ്ചാരികളുടെ സംതൃപ്തിക്കാണ് ഞങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. ഇത്തവണത്തെ ഈദ് സീസണിൽ ലഭിച്ച മികച്ച പ്രതികരണം ഞങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സജു പറഞ്ഞു.

ട്രെൻഡിങ് ഗ്രൂപ്പ് യാത്രകൾ

ഈ സീസണിലെ ഏറ്റവും വലിയ ആകർഷണം റഷ്യയിലെ ആർട്ടിക് നഗരമായ മർമാൻസ്കാണ്. ആകാശത്ത് പച്ചപ്പും നീലയും ചായം പടർത്തുന്ന ഉത്തരധ്രുവ വെളിച്ചം (Northern Lights) തേടി കുടുംബങ്ങൾ ഇവിടേക്കൊഴുകുന്നു. അനുഭവ സമ്പന്നരായ ഗൈഡുകളുടെ മേൽനോട്ടത്തിൽ നടത്തുന്ന അറോറ ടൂറുകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ മാന്ത്രിക ലോകമാണ്.

സാഹസികത ഇഷ്ടപ്പെടുന്നവർ കിർഗിസ്ഥാനിലെ പർവതനിരകളെയും ആൽപൈൻ തടാകങ്ങളെയും പ്രണയിക്കുമ്പോൾ, ചരിത്രവും നഗരഭംഗിയും ഒത്തുചേരുന്ന ജോർജിയയിലെ തിബിലിസിയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു. സാംസ്കാരികതയെ പ്രണയിക്കുന്നവർക്ക് ഇസ്തംബൂളിലെ പൗരാണിക പള്ളികളും ലണ്ടനിലെ ടവർ ബ്രിഡ്ജും പ്രിയപ്പെട്ട ഇടങ്ങളാണ്.

യാത്രകളുടെ സ്വയം തെരഞ്ഞെടുപ്പ്

കേവലം ഒരു വിനോദയാത്ര എന്നതിലുപരി, ഓരോ രാജ്യത്തിന്റെയും സംസ്കാരവും സാഹസികതയും അടുത്തറിയാൻ സാധിക്കുന്ന ‘കസ്റ്റമൈസ്ഡ്’ യാത്രകൾക്കാണ് ഇപ്പോൾ പ്രിയമേറുന്നത്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനേക്കാൾ, ജീവിതകാലം മുഴുവൻ പറഞ്ഞുനടക്കാൻ ഒരു കഥ ബാക്കിവെക്കുന്ന യാത്രകൾ ഓരോ കുടുംബവും കൊതിക്കുന്നു. പെരുന്നാൾ കാലത്തെ പതിവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പകരം വിയറ്റ്നാം, ജപ്പാൻ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് സഞ്ചാരികൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത്. ഈ വർഷം കസ്റ്റമൈസ്ഡ് യാത്രാ ഗണത്തിൽ കാര്യമായ മാറ്റം പ്രകടമാണെന്നും സജു പറയുന്നു.

വിശ്വാസ്യതയുടെ പര്യായം

വർഷത്തിൽ നാൽപതോളം നിശ്ചിത ഗ്രൂപ്പ് യാത്രകൾ (Group Departures) സംഘടിപ്പിക്കുന്ന ‘ട്രാവൽ ഡയറീസ്’ , പുതിയ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. ഈ വിശ്വാസ്യതയുടെ ഫലമായി, ഇത്തവണത്തെ പെരുന്നാൾ സീസണിലെ നാല് പ്രത്യേക ഗ്രൂപ്പുകളും ഇതിനകം പൂർണമായും ബുക്കിങ്ങായി. ഇത്തവണത്തെ പെരുന്നാൾ അവധിക്കാലം യാത്രകളുടെ കാര്യത്തിൽ വലിയൊരു വഴിത്തിരിവാണ് കുറിക്കുന്നതെന്നും ‘ട്രാവൽ ഡയറീസ്’ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Changing trends in celebrations; Families looking for new destinations
Next Story