Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആറുമാസത്തിന്​ ശേഷം...

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റം

text_fields
bookmark_border
ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റം
cancel

മസ്​കത്ത്​: റസിഡൻറ്​ വിസയിലുള്ള വിദേശികൾക്ക്​ ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ തിരികെ വരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ മാറ്റം.

റോയൽ ഒമാൻ പൊലീസി​െൻറ എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്​. പകരം സനദ്​ സെൻററുകൾ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നൽകുകയാണ്​ ചെയ്യുക. ഇതിന്​ ശേഷം ലഭിക്കുന്ന വിസയുടെ പകർപ്പ്​ യാത്രക്കാരൻ കൈവശം വെച്ചാൽ മതിയാകും.

സ്​പോൺസറുടെ അല്ലെങ്കിൽ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയൽ കാർഡ്​, ഒമാനിലേക്ക്​ വരാനുള്ളയാളുടെ പാസ്​പോർട്ട്​, തിരിച്ചറിയൽ കാർഡ്​ എന്നിവയുടെ പകർപ്പ്​ സഹിതമാണ്​ സനദ്​ സെൻററുകളിലെത്തി അപേക്ഷിക്കേണ്ടത്​​.

ആദ്യം കമ്പനി വിവരങ്ങൾ രജിസ്​റ്റർ ചെയ്യണം. തുടർന്ന്​ തൊഴിലാളിക്ക്​ തിരികെ വരുന്നതിനുള്ള സ്​പോൺസറുടെ സമ്മതം ആ​േട്ടാമറ്റിക്കായി രജിസ്​റ്റർ ചെയ്യപ്പെടുകയും ശേഷം പ്രവേശനാനുമതി പുതുക്കിയ വിസ ലഭിക്കുകയും ചെയ്യും.

സ്​പോൺസറുടെയോ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട​യാളുടെയോ അറിവോടെയാണ്​ വിദേശ തൊഴിലാളി തിരിച്ചുവരുന്നതെന്ന്​ ഉറപ്പുവരുത്തുന്നതിനായാണ്​ ഇൗ സംവിധാനമെന്ന്​ പാസ്​പോർട്​സ്​ ആൻഡ്​​ റെസിഡൻസ്​ ഡയറക്​ടറേറ്റ്​ ജനറൽ അറിയിച്ചു.

എമിഗ്രേഷൻ വിഭാഗം സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം വേണമെന്ന നിബന്ധനയായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്​. എമിഗ്രേഷൻ വിഭാഗത്തി​െൻറ ഒാഫീസിൽ തിരക്ക്​ വർധിച്ചതി​െന തുടർന്നാണ് ഇൗ സംവിധാനത്തിന്​ മാറ്റം വരുത്തിയതെന്നാണ്​ അറിയുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omanreturning procedure
Next Story